കൃ​ത്രി​മ രേ​ഖ​ക​ള്‍ ച​മ​ച്ച് ലോ​ണ്‍ അ​നു​വ​ദി​ച്ച് ന​ല്‍​കി​യ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ കേ​സ്
Thursday, June 5, 2025 7:50 AM IST
ക​ണ്ണൂ​ര്‍: ഭ​വ​ന നി​ര്‍​മാ​ണ ബോ​ര്‍​ഡി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​രേ​ഖ​ക​ളും സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളും ച​മ​ച്ച് ലോ​ണ്‍ അ​നു​വ​ദി​ച്ച് കൊ​ടു​ത്ത് ല​ക്ഷ​ങ്ങ​ള്‍ സാ​മ്പ​ത്തി​ക ന​ഷ്ടം വ​രു​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​യ നാ​ലു​പേ​ര്‍​ക്കെ​തി​രേ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

കേ​ര​ള സ്റ്റേ​റ്റ് ഹൗ​സിം​ഗ് ബോ​ര്‍​ഡ് ക​ണ്ണൂ​ര്‍ ഡി​വി​ഷ​ന്‍ എ​ന്‍​ജി​നി​യ​ര്‍ കെ.​പി. വി​ജ​യ​ന്‍റെ പ​രാ​തി​യി​ലാ​ണ് ഓ​ഫീ​സി​ല്‍ ജോ​ലി ചെ​യ്ത ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി മ​മ്പ​റം കാ​യ​ലോ​ട് സ്വ​ദേ​ശി കെ. ​അ​ലി, ഫ​സ്റ്റ് ഗ്രേ​ഡ് ഡ്രാ​ഫ്റ്റ്‌​മേ​ന്‍ വ​ട​ക​ര പ​ഴ​ങ്കാ​വ് താ​ഴെ ക​ക്കാ​ട്ടു​പ​റ​മ്പ് സ്വ​ദേ​ശി എം. ​രാ​ജ​ന്‍, മ​ര​ണ​പ്പെ​ട്ട എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നി​യ​ര്‍ കൊ​ല്ലം മാ​യി​ല​ക്കാ​ട് സ്വ​ദേ​ശി ലോ​ഹി​ത ദാ​സ്, അ​സി. എ​ന്‍​ജി​നി​യ​ര്‍ പാ​റ​പ്പു​റം വ​യ​ലി​ലെ പു​രു​ഷോ​ത്ത​മ​ന്‍ കൊ​യി​ലേ​രി​ക​യ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

2018-19ന് ​മു​മ്പ് വാ​യ്പ എ​ടു​ത്ത് എ​ട്ട് വാ​യ്പ​ക്കാ​ര്‍​ക്ക് ലോ​ണ്‍ അ​നു​വ​ദി​ച്ചു​കൊ​ടു​ക്കു​ന്ന​തി​ന് ബോ​ര്‍​ഡി​ന്‍റെ ക​ണ്ണൂ​ര്‍ ഓ​ഫീ​സി​ലെ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ലോ​ണ്‍ അ​പേ​ക്ഷ​ക​ര്‍​ക്ക് കൃ​ത്രി​മ സ്റ്റേ​ജ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക്കി ന​ല്‍​കി വാ​യ്പ അ​നു​വ​ദി​ച്ച് കൊ​ടു​ത്ത് കൃ​ത്രി​മ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ള്‍ ച​മ​ച്ച് ഹാ​ജ​രാ​ക്കി​യും ബോ​ര്‍​ഡി​ന് സാ​മ്പ​ത്തി​ക ന​ഷ്ടം വ​രു​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.