കു​ള​ത്തി​ൽ നീ​ന്തു​ന്ന​തി​നി​ടെ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു
Monday, June 16, 2025 2:10 AM IST
ക​ണ്ണൂ​ർ: സ​ഹോ​ദ​ര​നും സു​ഹൃ​ത്തു​ക​ൾ​ക്കു​മൊ​പ്പം കു​ള​ത്തി​ൽ നീ​ന്തു​ന്ന​തി​നി​ടെ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. മാ​ട്ടൂ​ൽ സെ​ൻ​ട്ര​ൽ ആ​റ്തെ​ങ്ങ് ക​ട​വ് സ്വ​ദേ​ശി​യാ​യ കെ.​കെ.​ടി. ഇ​സ്മ​യി​ലാ​ണ് (21) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ അ​ഴീ​ക്കോ​ട് ആ​നി​വ​യ​ൽ കു​ള​ത്തി​ൽ ഒ​രു ക​ര​യി​ൽ​നി​ന്നും നീ​ന്തി മ​റു​ഭാ​ഗ​ത്ത് എ​ത്തി തി​രി​കെ നീ​ന്തു​ന്ന​തി​നി​ടെ ഇ​സ്മ​യി​ൽ മു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്നു.

ഉ​ട​ൻ സു​ഹൃ​ത്തു​ക്ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​സ്മ​യി​ലി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന്, വ​ള​പ​ട്ട​ണം പോ​ലീ​സും ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല. ഉ​ച്ച​യോ​ടെ ത​ല​ശേ​രി​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ്കൂ​ബ ഡൈ​വിം​ഗ് സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഷ​മീ​ൽ-​ഷാ​ലി​മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച ഇ​സ്മ​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ഇ​ബ്രാ​ഹിം, ഹാ​ജ​റ, മ​റി​യം, അ​ബ്ദു​റ​ഹ്മാ​ൻ,അ​ബ്ദു​ള്ള. ഇ​സ്മ​യി​ലി​ന്‍റെ സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ​ക്ക് 12ന് ​മാ​ട്ടൂ​ൽ സെ​ൻ​ട്ര​ൽ ജു​മാ​അ​ത്ത് പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും.