മ​ഞ്ഞം​പൊ​തി​ക്കു​ന്നി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി ന​ന്മ​മ​രം പ്ര​വ​ർ​ത്ത​ക​ർ
Sunday, May 5, 2024 1:11 PM IST
കാ​ഞ്ഞ​ങ്ങാ​ട്: വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി വ​ള​രു​ന്ന മ​ഞ്ഞം​പൊ​തി​ക്കു​ന്നി​ൽ നി​ന്ന് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി ശു​ചീ​ക​ര​ണം ന​ട​ത്തി ന​ന്മ​മ​രം കാ​ഞ്ഞ​ങ്ങാ​ട് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​ർ. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റു​മ​ണി മു​ത​ൽ ര​ണ്ടു​മ​ണി​ക്കൂ​ർ നേ​ര​മാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി. പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സ​ബീ​ഷ് ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ന്മ​മ​രം പ്ര​സി​ഡ​ന്‍റ് ഹ​രി നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് അം​ഗം പി.​ശ്രീ​ദേ​വി, ന​ന്മ​മ​രം ചെ​യ​ർ​മാ​ൻ സ​ലാം കേ​ര​ള, സി.​പി.​ശു​ഭ, ബി​ബി ജോ​സ്, ഷി​ബു നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി, ര​തീ​ഷ് കു​ശാ​ൽ​ന​ഗ​ർ, രാ​ജ​ൻ വി.​ബാ​ലൂ​ർ, രാ​ജി, അ​ഞ്ജ​ലി, ദി​നേ​ശ​ൻ എ​ക്സ്പ്ല​സ്, ഗോ​കു​ലാ​ന​ന്ദ​ൻ, ബാ​ല​കൃ​ഷ്ണ​ൻ തോ​ണ​ത്ത്, പ്ര​സാ​ദ്, അ​ല​ക്സ് ഒ​റ്റ​പ്ലാ​ക്കി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.