കി​ഴ​ക്കേ​ക്ക​ര സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്ന് സ​തീ​ർ​ഥ്യരാ​യ അ​മ​ര​ക്കാ​ർ പ​ടി​യി​റ​ങ്ങു​ന്നു
Sunday, April 28, 2024 11:07 PM IST
കൊ​ട്ടാ​ര​ക്ക​ര :വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥിക​ൾ പ​ഠി​ക്കു​ന്ന കി​ഴ​ക്കേ​ക്ക​ര സെന്‍റ്മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നും പ്രി​ൻ​സി​പ്പ​ൽ ഫാ.​റോ​യി ജോ​ർ​ജ്മേയ് 31നും ​ഹെ​ഡ്മാ​സ്റ്റ​ർ റോ​യി കെ. ​ജോ​ർ​ജ് ഈ ​മാ​സം 30നും ​പ​ടി​യി​റ​ങ്ങു​ന്നു.​പേ​രി​ലെ സാ​മ്യം പോ​ലെ ഇ​വ​ർ സ​ഹ​പാ​ഠി​ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ആ​യി​രു​ന്നു.

1983 മു​ത​ൽ 1987വ​രെ തി​രു​വ​ന​ന്ത​പു​രം പ​ട്ടം സെ​ന്‍റ് അ​ലോ​ഷ്യ​സ് മൈ​ന​ർ സെ​മി​നാ​രി​യി​ൽ ഇ​രു​വ​രും നാ​ല് വ​ർ​ഷം സ​ഹ​പാ​ഠി​ക​ൾ ആ​യി​രു​ന്നു.

ഫാ.​റോ​യി ജോ​ർ​ജ് വൈ​ദി​ക പ​ഠ​നം തു​ട​രു​ക​യും വൈ​ദി​ക​നാ​യി അ​ഭി​ഷ​ിക്ത​നാ​യ​തോ​ടൊ​പ്പം ഫി​ലോ​സ​ഫി,സി​റി​യ​ക് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത ബി​രു​ദ​വും ബി ​എ​ഡ് പ​ഠ​ന​ത്തി​നു​ശേ​ഷം പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ അ​ധ്യാപ​ക​നാ​യി.

2015 ൽ ​ആ​ണ് കി​ഴ​ക്കേ​ക്ക​ര സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ലാ​യി ചു​മ​ത​ലേ​റ്റ​ത്.​ക​ട​ക്ക​ൽ മ​ണ്ണൂ​ർ സ്വ​ദേ​ശി​യാ​ണ് ഫാ.​റോ​യി . കെ.​ജോ​ർ​ജ്.

നാ​ലു വ​ർ​ഷ​ത്തെ പ​ഠ​ന​ത്തി​നു​ശേ​ഷം വൈ​ദി​ക പ​ഠ​നം അ​വ​സാ​നി​പ്പി​ച്ച റോ​യി .കെ . ​ജോ​ർ​ജ് ബി​രു​ദാ​ന​ന്ത ബി​രു​ദ​വും ബി​എ​ഡും ക​ര​സ്ഥ​മാ​ക്കി മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​നാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു.​

കാ​ൽ നൂ​റ്റാ​ണ്ടി​ലെ അ​ധ്യാ​പ​ന സേ​വ​ന​ത്തി​ന് ശേ​ഷം പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​ൻ ആ​യി​രി​ക്കെ​യാ​ണ് ര​ണ്ടു​വ​ർ​ഷം മു​മ്പ് കി​ഴ​ക്കേ​ക്ക​ര സെ​ൻ​മേ​രി സ്കൂ​ളി​ൽ ഹെ​ഡ്മാ​സ്റ്റ​റാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട​ത്.​

ആ​ല​പ്പു​ഴ രാ​മ​പു​രം സ്വ​ദേ​ശി​യാ​ണ് .സ​ഹ​പാ​ഠി​ക​ളാ​യ ഇ​രു​വ​രും ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ക്കാ​ലം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ പാ​ഠ്യ പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​രു​മി​ച്ചു നേ​തൃ​ത്വം ന​ൽ​കി സ്കൂ​ളി​നെ മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കി.

​ഇ​പ്പോ​ൾ ഒ​രു​മി​ച്ച് പ​ടി​യി​റ​ങ്ങു​ക​യാ​ണ്.​ഒ​രാ​ൾ കു​ടും​ബ​നാ​ഥ​നാ​യി മ​റ്റൊ​രാ​ൾ അ​നേ​ക​ർ​ക്ക് ആ​ത്മീ​യ ഗു​രു​വു​മാ​യി.