അ​റി​വി​ന് വേ​ണ്ടി​യു​ള്ള അ​ധ്വാ​ന​മാ​ണ് മ​നു​ഷ്യ​നെ പൂ​ർ​ണനാ​ക്കു​ന്ന​ത്: മു​ല്ല​ക്ക​ര
Sunday, April 28, 2024 11:07 PM IST
കു​ണ്ട​റ: കാ​ലാ​കാ​ല​ങ്ങ​ളാ​യു​ള്ള മ​നു​ഷ്യ ജീ​വി​ത​ത്തെ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ച്ച​ത് അ​വ​ന്‍റെ അ​റി​വി​ന് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണ​വും അ​ധ്വാ​ന​വു​മാ​ണെ​ന്ന് മു​ൻ മ​ന്തി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ പ​റ​ഞ്ഞു.

പെ​രി​നാ​ട് സി​കെ​പി വി​ലാ​സം ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു മാ​സ​മാ​യി ന​ട​ന്നു വ​ന്ന മ​ഴ​വി​ൽ​ക്കൂ​ട്ടം അ​വ​ധി​ക്കാ​ല ക്യാ​മ്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ജെ ​ഉ​ണ്ണി​ക്കു​ട്ട​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു, താ​ലൂ​ക്ക് ഗ്ര​ന്ഥ​ശാ​ലാ സം​ഘം സെ​ക്ര​ട്ട​റി അ​ഡ്വ. എ​ൻ ഷ​ണ്മു​ഖ​ദാ​സ്, കൗ​ൺ​സി​ല​ർ ഗി​രി​ജാ സ​ന്തോ​ഷ്, സി ​വി അ​ജി​ത്കു​മാ​ർ. ഡോ. ​ആ​ര്യാ പ്ര​സാ​ദ്, സെ​ലീ​ന, ശ്യാ​മ​ള​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.

ഡോ. ​ആ​ര്യ പ്ര​സാ​ദി​നെ​യും അ​വ​ധി​ക്കാ​ല​പ​രി​ശീ​ല​നം ന​ട​ത്തി​യ അ​ധ്യാ​പ​ക​രെ​യും മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ ആ​ദ​രി​ച്ചു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്ക് ഗി​രി​ജാ സ​ന്തോ​ഷ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.