കൈ​പ്പു​ഴ വേ​ല​പ്പ​ൻ നാ​യ​ർ അ​ന്ത​രി​ച്ചു
Friday, May 3, 2024 10:43 PM IST
കൊ​ല്ലം: ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ല​ധി​കം ഫോ​ർ​വേ​ഡ് ബ്ലോ​ക്കി​ന്‍റെ ദേ​ശീ​യ ചെ​യ​ർ​മാ​നാ​യി​രു​ന്ന കൊ​ല്ലം തേ​വ​ള്ളി കൈ​പ്പു​ഴ​വീ​ട്ടി​ൽ കൈ​പ്പു​ഴ വേ​ല​പ്പ​ൻ നാ​യ​ർ (99) അ​ന്ത​രി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​ന് തേ​വ​ള്ളി​യി​ലു​ള്ള വ​സ​തി​യി​ൽ ആ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ.

നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സ് വ​ഹി​ച്ചി​രു​ന്ന ഫോ​ർ​വേ​ഡ് ബ്ലോ​ക്കി​ന്‍റെ ദേ​ശീ​യ ചെ​യ​ർ​മാ​ൻ പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫോ​ർ​വേ​ഡ് ബ്ലോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള കേ​ന്ദ്ര തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ ട്രേ​ഡ് യൂ​ണി​യ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ സെ​ന്‍റ​റി (ടി​യു​സി​സി)​ന്‍റെ ദേ​ശീ​യ ചെ​യ​ർ​മാ​ൻ പ​ദ​വി​യി​ലും അ​ദ്ദേ​ഹം ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
ആ​ർ​എ​സ്പി​യി​ലൂ​ടെ ആ​യി​രു​ന്നു രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

യു​ടി​യു​സി​യു​ടെ സം​സ്ഥാ​ന നേ​താ​വും ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ആ​ർ​എ​സ്പി സം​സ്ഥാ​ന​ക്ക​മ്മ​റ്റി അം​ഗ​വു​മാ​യി​രു​ന്നു. എ​മ്പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ആ​ർ​എ​സ്പി​യി​ലു​ണ്ടാ​യ പി​ള​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് എ​ൻ. ശ്രീ​ക​ണ്ഠ​ൻ നാ​യ​രോ​ടൊ​പ്പം ആ​ർ​എ​സ്പി -എ​സ് രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു വ​ഹി​ച്ചു.

ആ​ർ​എ​സ്പി -എ​സ് നേ​തൃ​ത്വ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സം മൂ​ലം അ​ദ്ദേ​ഹം ഫോ​ർ​വേ​ഡ് ബ്ലോ​ക്കി​ന്‍റെ നേ​താ​ക്ക​ളെ ബ​ന്ധ​പ്പെ​ടു​ക​യും 1983 ൽ ​കേ​ര​ള​ത്തി​ൽ ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക​യും ചെ​യ്തു. ദീ​ർ​ഘ​കാ​ലം പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​യി​രു​ന്നു. അ​ദ്ദേ​ഹം ദേ​ശീ​യ ചെ​യ​ർ​മാ​ൻ ആ​യ​പ്പോ​ൾ മ​ക​ൻ അ​ഡ്വ. വി. ​റാം മോ​ഹ​ൻ ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​യി.

10 വ​ർ​ഷം കൊ​ല്ലം ഡി​സ്ട്രി​ക്ട് ഗ​വ. പ്ലീ​ഡ​ർ ആ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ആ​യി പ്ര​വ​ർ​ത്തി​ച്ചു. 1960മു​ത​ൽ 65വ​രെ ആ​ർ​എ​സ്പി പ്ര​തി​നി​ധി​യാ​യി തേ​വ​ള്ളി വാ​ർ​ഡി​ൽ നി​ന്ന് കൊ​ല്ലം മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​റാ​യി​രു​ന്നു. ഓ​ൾ കേ​ര​ളാ മ​ർ​ച്ച​ന്‍റ് അ​സ്ോ​സി​യേ​ഷ​ൻ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. കൊ​ല്ല​ത്തെ പ്ര​മു​ഖ​നാ​യ അ​ഭി​ഭാ​ഷ​ക​നും മാ​മ്പു​ഴ എ​ൽ​പി സ്കൂ​ൾ സ്ഥാ​പ​ക മാ​നേ​ജ​രു​മാ​യി​രു​ന്നു.

ഭാ​ര്യ: ശാ​ര​ദാം​ബ. മ​ക്ക​ൾ: പ​രേ​ത​നാ​യ വി.​ച​ന്ദ്ര​മോ​ഹ​ൻ, ബീ​ന, അ​ഡ്വ.​കൈ​പ്പു​ഴ വി.​റാം​മോ​ഹ​ൻ(​ആ​ർ​എ​സ്പി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ), വി.​ശ്യാം​മോ​ഹ​ൻ. മ​രു​മ​ക്ക​ൾ:​ഡോ.​എം.​പു​രു​ഷോ​ത്ത​മ​ൻ​പി​ള്ള( സ​നാ​ത​ന ഐ ​ഹോ​സ്പി​റ്റ​ൽ ആ​ദി​ച്ച​ന​ല്ലൂ​ർ ), ര​ഞ്ജി​നി, സാ​യി ഗീ​ത(​ചാ​ത്ത​ന്നൂ​ർ എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക), നി​ഷാ.