ക​രു​ത​ൽ അ​ക്കാ​ഡ​മി​യി​ൽ യോ​ ഗ ഡെ​മോ ​ൺ​സ്ട്രേ​ഷ​ൻ ന​ട​ന്നു
Friday, May 3, 2024 11:29 PM IST
കൊ​ല്ലം: ക​രു​ത​ൽ അ​ക്കാ​ഡ​മി ഓ​ഫ് മ്യൂ​സി​ക്, ഫൈ​ൻ ആ​ർ​ട്സ് ആൻഡ് റി​സ​ർ​ച്ച് സെ​ന്‍ററിന്‍റെ യോ​ഗ ഡി​പ്പാ​ർ​ട്ട്മെ​ന്‍റാ​യ സ്വാ​സ്ഥ്യ സ്കൂ​ൾ ഓ​ഫ് യോ​ഗ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​യി ക​രു​ത​ൽ അ​ക്കാ​ഡ​മി എ ​സി ഹാ​ളി​ൽ യോ​ഗ ഫ്രീ ​ഡെ​മോ​ൺ​സ്ട്രേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.

യോ​ഗ സി​ദ്ധാ​ന്തം, ആ​സ​ന​ങ്ങ​ൾ, ഡാ​ൻ​സ് ഫി​റ്റ്ന​സ്, ഇ​ന്ന​ർ ഹീ​ലിം​ഗ് സെ​ഷ​ൻ, പ്രാ​ണാ​യാ​മം, മെ​ഡി​റ്റേ​ഷ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ ക്ലാ​സ് ക​രു​ത​ൽ അ​ക്കാ​ഡ​മി പ്രി​ൻ​സി​പ്പ​ൽ ബെ​റ്റ്സി എ​ഡി​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ ജീ​വി​ത​ത്തി​ൽ സ​മാ​ധാ​നം പ​ക​രു​ന്ന​തി​നു ഉ​ത​കു​ന്ന ജീ​വി​ത​ച​ര്യ​യാ​ണ് യോ​ഗ​യെ​ന്ന് ബെ​റ്റ്സി എ​ഡി​സ​ൺ പ​റ​ഞ്ഞു.

സ്വാ​സ്ഥ്യ സ്കൂ​ൾ ഓ​ഫ് യോ​ഗ ഡി​പ്പാ​ർ​ട്മെ​ന്‍റ് ഹെ​ഡ് യോ​ഗാ​ചാ​ര്യ ജോ​സ്ഫി​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​സ്റ്റ​ർ ട്രെ​യി​ന​ർ ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, യോ​ഗാ​ചാ​ര്യ ബ്രി​ജി​ത് അ​റ​ക്ക​ൽ എ​ന്നി​വ​ർ പ്രസംഗി​ച്ചു.

തി​യ​റി​യും പ്രാ​ക്റ്റി​ക്ക​ലും ഒ​രു​മി​ച്ചു​ചേ​ർ​ത്ത് ശാ​രീ​ക മാ​ന​സി​ക ആ​ത്മീ​യ സൗ​ഖ്യ​ത്തി​ന്‍റെ മേ​ഖ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ ക്‌​ളാ​സു​ക​ൾ മാ​സ്റ്റ​ർ ട്രെ​യി​ന​ർ ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, യോ​ഗാ​ചാ​ര്യ ജോ​സ്ഫി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ ന​യി​ച്ചു.

എ​ല്ലാ ചൊ​വ്വ വ്യാ​ഴം വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 5.30 മു​ത​ൽ 6.30 വ​രെ ക​രു​ത​ൽ അ​ക്കാ​ഡ​മി​യി​ലെ എ ​സി ഹാ​ളി​ൽ യോ​ഗ​യി​ലും ഡാ​ൻ​സ് ഫി​റ്റ്‌​ന​സി​ലും തു​ട​ർ​ ക്ലാ​സു​ക​ൾ ന​ട​ത്തു​ം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9387676757, 8089802884, 9995785131 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കാം.