കൈപ്പുഴ വേലപ്പൻനായർ അനുസ്മരണ സമ്മേളനം
Sunday, May 5, 2024 12:56 PM IST
കൊ​ല്ലം : അ​ധി​കാ​ര രാ​ഷ്ട്രീ​യ​ത്തി​ല്‍ നി​ന്ന് എ​ല്ലാ കാ​ല​വും അ​ക​ലം പാ​ലി​ക്കു​ക​യും, എ​ന്നാ​ല്‍ താ​ന്‍ പി​ന്തു​ട​ര്‍​ന്നി​രു​ന്ന ആ​ദ​ര്‍​ശ​ത്തി​ന്‍റെ നി​ല​നി​ല്‍​പ്പി​നാ​യി പോ​രാ​ടു​ക​യും ചെ​യ്തി​രു​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ന്ത​രി​ച്ച കൈ​പ്പു​ഴ.​എ​ന്‍. വേ​ല​പ്പ​ന്‍​നാ​യ​രെ​ന്ന് എ​ന്‍ .കെ.പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി പ​റ​ഞ്ഞു.

ഓ​ള്‍ ഇ​ന്ത്യ ഫോ​ര്‍​വേ​ഡ് ബ്ലോ​ക്ക് മു​ന്‍ ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ.​കൈ​പ്പു​ഴ എ​ന്‍ വേ​ല​പ്പ​ന്‍ നാ​യ​ര്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ പ്രസംഗിക്കു​ക​യാ​യി​രു​ന്നു പ്രേ​മ​ച​ന്ദ്ര​ന്‍.

ആ​ര്‍ എ​സ് പി ​കൊ​ല്ലം നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ഡ്വ തേ​വ​ള്ളി ആ​ര്‍ സു​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച അ​നു​ശോ​ച​ന യോ​ഗ​ത്തി​ല്‍ മു​ന്‍​മ​ന്ത്രി ജെ .​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, ജി.എ​സ് .ജ​യ​ലാ​ല്‍ എം​എ​ല്‍​എ, ഫോ​ര്‍​വേ​ഡ് ബ്ലോ​ക്ക് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി ​.ദേ​വ​രാ​ജ​ന്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദേ​വ​രാ​ജ​ന്‍, ജെ ​.മ​ധു, സൂ​ര​ജ് ര​വി, വി​ജ​യ​കു​മാ​ര്‍, ഷൈ​ല കെ ​ജോ​ണ്‍, പി ​.ആ​ര്‍. പ്ര​താ​പ​ച​ന്ദ്ര​ന്‍, ഇ​ക്ബാ​ല്‍ കു​ട്ടി, ഡി ​.ഗീ​താ​കൃ​ഷ്ണ​ന്‍, പ്രാ​ക്കുളം സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.