ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​മേ​ഖ​ല​യി​ലെ ക​രി​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം : ഉ​ല്ലാ​സ് കോ വൂ​ർ
Sunday, May 5, 2024 12:56 PM IST
ശാ​സ്താം​കോ​ട്ട :ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ സ​ർ​ക്കു​ല​ർ ന​ട​പ്പി​ലാ​ക്കി ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളു​ടെ മേ​ൽ ക​രി​നി​യ​മ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​നെ​തി​രെ ഓ​ൾ കേ​ര​ളാ മോ​ട്ടോ​ർ ഡ്രൈ​വിം​ഗ് സ്കൂ​ൾ ഇ​ൻ​സ്ട്ര​ക്റ്റേ​ഴ്സ് ആന്‍റ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ന്ന​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​രി​ദി​നാ​ച​ര​ണ​ ഭാ​ഗ​മാ​യി ച​ക്കു​വ​ള്ളി കു​ന്ന​ത്തൂ​ർ ജോ​യി​ന്‍റ് ആ​ർ ടി ​ഓ​ഫീ​സ് പ​ടി​ക്ക​ൽ കൂ​ട്ട​ധ​ർ​ണസം​ഘ​ടി​പ്പി​ച്ചു.

ധ​ർ​ണാ സ​മ​രം ആ​ർ വൈ ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് കോ​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​യു​ടെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ മ​നോ​ഭാ​വം മാ​റ്റി കാ​ലോ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ൾ പൊ​തു​സ​മ​വാ​യ​ത്തി​ലൂ​ടെ തീ​രു​മാ​നി​ക്ക​ണ​മെ​ന്നും, മ​ല​പ്പു​റ​ത്തു​ള്ള​വ​രാ​ണ് സ​മ​ര​ത്തി​ന് പി​ന്നി​ലെ​ന്ന് പ​റ​ഞ്ഞ് സ​മ​ര​ത്തി​ന്‍റെ കാ​ത​ലാ​യ വി​ഷ​യ​ങ്ങ​ളി​ൽ നി​ന്നും വി​വാ​ദ​ങ്ങ​ളു​ണ്ടാ​ക്കി ക​രി​നി​യ​മ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള മ​ന്ത്രി​യു​ടെ ശ്ര​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും, ക​രി​നി​യ​മ​ങ്ങ​ൾ ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന ല​ക്ഷ​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഉ​പ​ജീ​വ​ന​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ഉ​ല്ലാ​സ് കോ​വൂ​ർ പ​റ​ഞ്ഞു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കേ​ര​ളാ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.വേ​ങ്ങ ശ്രീ​കു​മാ​ർ, ജി ​.തു​ള​സി​ധ​ര​ൻ​പി​ള്ള, ശ​ബ​രി മ​ണി​യ​ൻ​പ്പി​ള്ള, മു​നീ​ർ, മ​ണി​ക​ണ്ഠ​ൻ, സ്റ്റാ​ർ ര​ഞ്ജി​നി, എ​സ് .ആ​ർ .ശ്രീ​കു​മാ​ർ, ജ​യ​ൻ നീ​യോ, ​സ​ന്ധ്യ, മി​നി, രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കെ ​സി ടി ​മു​ക്കി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം ച​ക്കു​വ​ള്ളി ടൗ​ൺ ചു​റ്റി ജോ​യി​ന്‍റ് ആ​ർ ടി ​ഓ​ഫീ​സി​ന് മു​ന്നി​ൽ സ​മാ​പി​ച്ചു.