കാ​ൻ​സ​ർ പ്ര​തി​രോ​ധ ക്യാ​മ്പ് ഏ​ഴി​ന്
Sunday, May 5, 2024 12:56 PM IST
കൊ​ല്ലം: ഇ​ന്ത്യ​ൻ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി വ​നി​ത​ക​ൾ​ക്കാ​യി കൊ​ല്ലം കൊ​ച്ചാ​ലും​മൂ​ട് റെ​ഡ്ക്രോ​സ് ഹാ​ളി​ൽ ഏ​ഴി​ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വ​നി​ത​ക​ൾ​ക്കാ​യി കാ​ൻ​സ​ർ പ്ര​തി​രോ​ധ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും.

ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ എ​ൻ. ദേ​വി​ദാ​സ് നി​ർ​വ​ഹി​ക്കും. റെ​ഡ് ക്രോ​സ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ. ​മാ​ത്യു ജോ​ണി​ന്‍റെഅ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ. ​രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. അ​ജ​യ​കു​മാ​ർ പ്ര​സം​ഗി​ക്കും.ഇ​ത് കൂ​ടാ​തെ അ​ന്താ​രാ​ഷ്ട്ര റെ​ഡ് ക്രോ​സ് ദി​നാ​ച​ര​ണ​വും എ​ട്ടി​ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ കൊ​ല്ല​ത്ത് വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തും.

ഡോ. ​സു​ജി​ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. റെ​ഡ് ക്രോ​സ് ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ. ജി. ​മോ​ഹ​ൻ​ദാ​സ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള റെ​ഡ് ക്രോ​സ് അ​വാ​ർ​ഡ് പ്ര​കാ​ശ​ൻപി​ള്ള​യ്ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്കാ​രം ജോ​യി ആ​ലു​ക്കാ​സ് ഗ്രൂ​പ്പി​നും സ​മ്മാ​നി​ക്കും. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.