കൊല്ലം :കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 58-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ്. സുദേവൻ നിർവഹിച്ചു.
സ്വാഗത സംഘം ചെയർമാൻ എം.നൗഷാദ് എംഎൽഎഅധ്യക്ഷതവഹിച്ച യോഗത്തിൽ കെജി ഒഎജനറൽ സെക്രട്ടറി എസ് . ആർ. മോഹനചന്ദ്രൻ, സംസ്ഥാന ട്രഷറർ പി. വി. ജിൻരാജ്, സംസ്ഥാന സെക്രട്ടറിമാരായഎം.ഷാജഹാൻ,എം.എൻ.ശരത്ചന്ദ്രലാൽ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ. ബിന്ദു, എൻ ജിഒ യൂണിയൻ സംസ്ഥാന വൈസ്പ്രസിഡന്റ് ബി.അനിൽകുമാർ, ഹരികുമാർ, സബിത, സി.ഗാഥ , എസ്. ദിലീപ്, എ. അജി,സീന.കെ, എ .ആർ. രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു. ജൂൺ 8 ,9,10 തീയതികളിൽ കൊല്ലത്താണ് സമ്മേളനം നടക്കുക .
സമ്മേളനത്തിന് മുന്നോടിയായി നാല്അനുബന്ധ സെമിനാറുകൾ സംഘടിപ്പിക്കും .
കഥാ രചന, കവിതാ രചന , ലേഖന രചന , ഷോർട്ഫിലിംഎന്നിവയിൽ സംസ്ഥാനാടിസ്ഥാനത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കും. 14 ന് സംസ്ഥാന വ്യാപകമായി ഓഫീസ് കേന്ദ്രങ്ങളിൽ പതാക ഉയർത്തും.