അഞ്ചല്‍ : പ്രദേശത്തെ അശരണര്‍ക്ക് ആശ്രയമാകുകയാണ് കുരുവി ബ്രദേഴ്സ് എന്ന കൂട്ടായ്മ. അഞ്ചല്‍ കുരുവിക്കോണം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കലാകായിക വേദിയാണ് കുരുവി ബ്രദേഴ്സ്.
അഞ്ചല്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത പാലിയേറ്റീവ് രോഗികള്‍, അര്‍ബുദമടക്കം കഷ്ടത അനുഭവിക്കുന്ന മറ്റുള്ളവര്‍ ഉള്‍പ്പടെയുള്ളവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിച്ചു നല്‍കിയത്.
ഓരോ മാസത്തിലും ആദ്യത്തെ ഞായറാഴ്ച കിറ്റുകള്‍ എത്തിക്കുകയാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ രക്തദാനം, ചികിത്സാ സഹായം ഉള്‍പ്പടെയുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കൂട്ടായ്മ നടത്തിവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
അധ്യയന വര്‍ഷത്തില്‍ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനുള്ള തീരുമാനത്തിലാണ് കൂട്ടായ്മ.
പ്രസിഡന്റ് രഞ്ജിത്, രക്ഷാധികാരി സുനിൽ ആദിത്യൻ, സെക്രട്ടറി കിഷോർ, ട്രഷററർ സന്ദീപ്, സുജിത്, നിതിൻ, അച്ചു, സുമേഷ്, വരുൺ, സുധി, ആരോമൽ, രതീഷ്, ജിതിൻതമ്പി, വിജിത് തുടങ്ങിയവര്‍ നേതൃത്വം നല്കി.