റോ ഡിലെ കുഴികളടയ്ക്കാൻ ഓട്ടോ തൊ ഴിലാളികൾ രംഗത്ത്
Monday, May 6, 2024 11:45 PM IST
കു​ള​ത്തൂ​പ്പു​ഴ: ചെ​റു​വാ​ഹ​ന​ങ്ങ​ള്‍​ക്കും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്കും ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യാ​ത്ത വി​ധം തകർന്ന ഗ്രാ​മ​പാ​ത​യി​ലെ കു​ഴി​ക​ളും ഗ​ട്ട​റു​ക​ളും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു. പ​ല​പ്രാ​വ​ശ്യം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെയും വാട്ടർ അഥോറിറ്റി ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​റി​യി​ച്ചി​ട്ടും ഫലമുണ്ടായില്ല.

സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ത്ത കാ​ന​ന​പാ​ത​യി​ലൂ​ടെയുള്ള അ​മ്പ​തേ​ക്ക​ര്‍ പ്ര​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം ത​ന്നെ വാ​ട്ട​ര്‍ അ​ഥോറി​റ്റി ക​രാ​റു​കാ​ര​ന്‍ എ​സ്ക​വേ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച് പാ​ത​യ്ക്കു കു​റു​കെ ചാ​ലു​ക​ള്‍ കീ​റി​യാ​ണ് കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ച്ച​ത്. പൈ​പ്പി​ട്ട് പോ​യ​തി​നു​പി​ന്നാ​ലെ​യെ​ത്തി​യ കാ​ല​വ​ര്‍​ഷ​ത്തി​ല്‍ ചാ​ലു​ക​ളി​ലെ മ​ണ്ണും ക​ല്ലും ഒ​ലി​ച്ചു പോ​വു​ക​യും പാ​ത​യി​ല​ങ്ങോ​ള​മി​ങ്ങോ​ളം കു​ണ്ടും കു​ഴി​ക​ളു​മാ​യി മാ​റുകയും ചെയ്തു.

ഓ​രോ ത​വ​ണ​യും ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു പോ​കു​മ്പോ​ള്‍ ചാ​ലു​ക​ളു​ടെ വി​സ്തൃ​തി​യും ആ​ഴ​വും കൂ​ടു​ക​യും ചെ​റു​വാ​ഹ​ന​ങ്ങ​ള്‍​ക്കും ഇ​രുച​ക്ര വാ​ഹ​ന യാ​ത്ര​യും ദു​ഷ്ക​ര​മാ​യി മാ​റു​ക​യു​മാ​യി​രു​ന്നു.

നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും മ​ണ്ണി​ട്ട് കു​ഴി​ക​ള്‍ നി​ക​ത്തി​യെ​ങ്കി​ലും വീ​ണ്ടും ഇ​തേ അ​വ​സ്ഥ ത​ന്നെ തു​ട​ര്‍​ന്ന​തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്തെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍ നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പാ​ത​യി​ലെ കു​ഴി​ക​ള്‍ കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​കഴിഞ്ഞ് ത​ങ്ങ​ളു​ടെ ജോ​ലി​ക​ള്‍ ഉ​പേ​ക്ഷി​ച്ച് പാ​ത​യി​ലെ കു​ഴി​ക​ള്‍ അ​ട​ക്കു​ന്ന​തി​നു​ള്ള ജോ​ലി​യി​ലേ​ര്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഷം​നാ​ദ്, നി​ഷാ​ദ്, തോ​മ​സ്, സു​രേ​ഷ്, ഷാ​ജ​ഹാ​ന്‍ തു​ട​ങ്ങി​യ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആണ് റോഡ് നന്നാക്കിയത്.