ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണം; കൊ​ ല്ല​ത്ത് ക​ഞ്ഞി​വ​ച്ച് പ്ര​തി​ഷേ​ധം
Friday, May 10, 2024 11:08 PM IST
കൊ​ല്ലം: ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണ​ത്തെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ​യും പ്ര​തി​ഷേ​ധം ന​ട​ന്നു. ആ​ശ്രാ​മം മൈ​താ​ന​ത്ത് ടെ​സ്റ്റ് ന​ട​ക്കു​ന്ന​യി​ട​ത്ത് ക​ഞ്ഞി​വ​ച്ചും ക​പ്പ​യും കാ​പ്പി​യും പാ​ച​കം ചെ​യ്താ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

പ​രി​ഷ്‌​ക​ര​ണ​ത്തി​ന് ത​ങ്ങ​ള്‍ എ​തി​ര​ല്ലെ​ന്നും ഡ്യു​വ​ല്‍ ക​ണ്‍​ട്രോ​ള്‍ സം​വി​ധാ​നം നി​ല​നി​ര്‍​ത്ത​ണ​മെ​ന്നും ദി​വ​സം 100 സ്ലോ​ട്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ഡ്രൈ​വിം​ഗ് സ്‌​കൂ​ൾ ന​ട​ത്തി​പ്പി​പ്പു​കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. 60 ഓ​ളം ഡ്രൈ​വിം​ഗ് സ്‌​കൂ​ളു​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ ദി​വ​സം 100 സ്ലോ​ട്ടെ​ങ്കി​ലും ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ എ​ല്ലാ സ്‌​കൂ​ളു​കാ​ര്‍​ക്കും ഡ്രൈ​വിം​ഗ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​വ​രു​ടെ ടെ​സ്റ്റ് ന​ട​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ വാ​ദം.

അ​തേ​സ​മ​യം, പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഒ​രു ടെ​സ്റ്റും ഇ​ന്ന​ലെ ഇ​വി​ടെ ന​ട​ന്നു. ലൈ​സ​ന്‍​സ് പു​തു​ക്കു​ന്ന റോ​ഡ് ടെ​സ്റ്റാ​ണ് ന​ട​ന്ന​ത്. വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണ് സ്വ​ന്തം വാ​ഹ​ന​വു​മാ​യി ടെ​സ്റ്റി​നെ​ത്തി​യ​ത്. ടെ​സ്റ്റ് ന​ട​ക്കു​ന്ന​ത് അ​റി​ഞ്ഞ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ഡ്രൈ​വിം​ഗ് സ്‌​കൂ​ളു​കാ​ര്‍ അ​വി​ടെ​യും എ​ത്തി. ആ​വ​ശ്യ​ക്കാ​ര്‍ സ്വ​ന്തം വാ​ഹ​ന​വു​മാ​യി എ​ത്തി​യാ​ല്‍ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.