കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണം: എഐടിയുസി
Friday, May 10, 2024 11:08 PM IST
തെ​ന്മ​ല : ആ​ര്‍പിഎ​ല്‍ കു​ള​ത്തു​പ്പു​ഴ എ​സ്റ്റേ​റ്റി​ല്‍ വി​വി​ധകോള​നി​ക​ളി​ല്‍ അ​തി​രൂ​ക്ഷ​മാ​കു​ന്ന കു​ടി​വെ​ള്ള പ്രശ്ന​ത്തി​നു വേ​ഗ​ത്തി​ലു​ള്ള പ​രി​ഹാ​രം ഉ​ണ്ടാ​ക​ണമെന്ന് എഐടിയുസി ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ര്‍പിഎ​ല്‍ എഐടിയുസി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ട​ത്ത​റ വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്സി​ക്യു​ട്ടീ​വ്‌ എ​ൻജി​നീ​യ​റു​ടെ ഓ​ഫീ​സി​ല്‍ എ​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. യൂ​ണി​യ​ന്‍ ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി​യും സി​പി​ഐ നേ​താ​വു​മാ​യ സി. ​അ​ജ​യ​പ്ര​സാ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ എ​സ്. ച​ന്ദ്ര​കു​മാ​ര്‍, സു​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ക്സി​ക്യു​ട്ടീ​വ്‌ എ​ൻജിനീ​യ​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ത്.

ച​ര്‍​ച്ച​യി​ല്‍ ഒന്പത് ബി ​കോ​ള​നി​യി​ല്‍ ഉ​ട​ന്‍ പ​രി​ഹാ​രം കാ​ണു​മെ​ന്നും ടു​ജെ, ടുഎ​ച്ച്, ഒ​ണ്‍ ഇ, ​ടു എ​ഫ് കോ​ള​നി​ക​ളി​ല്‍ അ​ധി​കൃ​ത​ര്‍ സ​ന്ദ​ര്‍​ശി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ ക​ഴി​യു​ന്ന മു​റ​യ്ക്ക് വേ​ഗ​ത്തി​ല്‍ ത​ന്നെ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും എ​ൻജിനീ​യ​ര്‍ ഉ​റ​പ്പ് ന​ല്‍​കി.

കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്തി​ര​മാ​യി സ്വീ​ക​രി​ക്ക​ണമെന്നും കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ന്‍ ആ​ര്‍പിഎ​ല്‍ അ​ധി​കൃ​ത​ര്‍ ശ്ര​മി​ക്ക​ണമെന്നും സി ​.അ​ജ​യ​പ്ര​സാ​ദ് പ​റ​ഞ്ഞു.