ബൈ​ക്കി​നു പി​ന്നി​ൽ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ വി​ല്ലേ​ജ് ഓ​ഫീ​സ​ർ മ​രി​ച്ചു
Saturday, May 11, 2024 10:14 PM IST
കൊ​ട്ടാ​ര​ക്ക​ര: ബൈ​ക്കി​ന് പി​ന്നി​ൽ കാ​റി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വി​ല്ലേ​ജ് ഓ​ഫീസ​ർ മ​രി​ച്ചു. വാ​ള​കം സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫി​സ​ർ വി​ല​ങ്ങ​റ ബി​നോ​യി സ​ദ​ന​ത്തി​ൽ കെ.​ബി.ബി​നു(43)​വാ​ണ് മ​രി​ച്ച​ത്. ഏ​പ്രി​ൽ ആ​റി​ന് ഉ​ച്ച​യ്ക്ക് കൊ​ട്ടാ​ര​ക്ക​ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ബി​നു സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ കാ​റി​ടി​യ്ക്കു​ക​യാ​യി​രു​ന്നു.

മേ​വ​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പു​തു​താ​യി വാ​ങ്ങി​യ വീ​ടി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ ച​ട​ങ്ങു​ക​ൾ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ടം. ഭാ​ര്യ: ന​വോ​മി (കൊ​ട്ടാ​ര​ക്ക​ര ബോ​യ്സ് ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക), മ​ക​ൻ: ന​ഥ​ന​യേ​ൽ ബി​നു.