ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി കെഎംഎംഎ​ല്‍
Thursday, June 5, 2025 6:27 AM IST
ച​വ​റ: ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള വ​നം വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗ​വു​മാ​യി ചേ​ര്‍​ന്ന് പാ​മ്പു​ക​ളെ പ​റ്റി​യു​ള്ള അ​വ​ബോ​ധ​വും പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച് കെ ​എം എം ​എ​ല്‍.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഫാ​ക്ട​റി മാ​നേ​ജ​റും യൂ​ണി​റ്റ് ഹെ​ഡു​മാ​യ പി.​കെ. മ​ണി​ക്കു​ട്ട​ന്‍ നി​ര്‍​വ​ഹി​ച്ചു. സ​ര്‍​പ്പ സം​സ്ഥാ​ന നോ​ഡ​ല്‍ ഓ​ഫീ​സ​റും തി​രു​വ​ന​ന്ത​പു​രം ബ​യോ​ഡൈ​വേ​ഴ്‌​സി​റ്റി സെ​ല്‍ അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​റു​മാ​യ മു​ഹ​മ്മ​ദ് അ​ന്‍​വ​ര്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.

വി​വി​ധ​യി​നം പാ​മ്പു​ക​ളെ കു​റി​ച്ചും പാ​മ്പു​ക​ളു​ടെ സം​ര​ക്ഷ​ണം ആ​വാ​സ വ്യ​വ​സ്ഥ​യെ നി​ല​നി​ര്‍​ത്തു​ന്ന​തി​നെ കു​റി​ച്ചു​ള്ള പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും പാ​മ്പ് ക​ടി​യേ​റ്റാ​ല്‍ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ കു​റി​ച്ചും വി​വ​രി​ച്ച മു​ഹ​മ്മ​ദ് അ​ന്‍​വ​ര്‍ സ​ര്‍​പ്പ എ​ന്ന പേ​രി​ലു​ള്ള വ​കു​പ്പി​ന്‍റെ അ​പ്ലി​ക്കേ​ഷ​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ഉ​ണ്ടാ​യി.

തു​ട​ർ​ന്ന് ക​മ്പ​നി​യി​ലെ ഫ​യ​ര്‍ റ​സ്‌​ക്യൂ വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് സു​ര​ക്ഷി​ത​മാ​യി പാ​മ്പു​ക​ളെ റ​സ്‌​ക്യൂ ചെ​യ്യു​ന്ന​തി​നു​ള​ള പ​രി​ശീ​ല​ന​വും ന​ല്‍​കി. വി​വി​ധ ഡി​പ്പാ​ര്‍​ട്ട്മെന്‍റു ക​ളി​ലെ ജീ​വ​ന​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും യൂ​ണി​യ​ന്‍ നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ​രി​സ്ഥി​തി ദി​ന ക്വി​സ് പ്രോ​ഗ്രാം ഉ​ള്‍​പ്പ​ടെ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ ഭാ​ഗ​മാ​യി വ്യ​ത്യ​സ്ഥ പ​രി​പാ​ടി​ക​ളാ​ണ് കെ ​എം എം ​എ​ല്‍ സം​ഘ​ടി​പ്പി​ച്ച​ത്.