തി​രു​വ​ല്ല അ​തി​രൂ​പ​താ​ദി​ന​വും ബി​ഷ​പ്സ് ഡേ ​ആ​ച​ര​ണ​വും ഇ​ന്നും നാ​ളെ​യും
Tuesday, April 30, 2024 11:20 PM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​ത ദി​ന​വും ബി​ഷ​പ്സ് ഡേ​യും ഇ​ന്നും നാ​ളെ​യും തി​രു​വ​ല്ല സെ​ൻ​റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ലും ശാ​ന്തി നി​ല​യ​ത്തി​ലു​മാ​യി ആ​ച​രി​ക്കും.

ഇ​ന്ന് തി​രു​വ​ല്ല ശാ​ന്തി​നി​ല​ത്തി​ൽ വൈ​ദി​ക സം​ഗ​മം ന​ട​ക്കും. നാ​ളെ രാ​വി​ലെ എ​ട്ടി​ന് സ​ഭ​യി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ​യും150-​ൽ പ​രം വൈ​ദി​ക​രു​ടെ​യും കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ സ​മൂ​ഹ​ബ​ലി. ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ സു​വി​ശേ​ഷ സ​ന്ദേ​ശം ന​ൽ​കും.​തു​ട​ർ​ന്ന് ഈ​വാ​നി​യ​ൻ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക്കാ​യി ഷി​ബു സ​ക്ക​റി​യ അ​മ്പ​ല​വേ​ലി​ൽ ഒ​രു ഭ​വ​ന​ത്തി​നു​ള്ള തു​ക അ​തി​ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​നെ ഏ​ല്പി​ക്കും.

ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മു​ൻ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ്, ഫാ. ​ജി​സ​ൺ പോ​ൾ വേ​ങ്ങ​ശേ​രി, ഡോ. ​ജി​നു എ​ജി പ​റ​പ്പാ​ട്ട് എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. ഡോ. ​വ​ർ​ഗീ​സ് കെ. ​ചെ​റി​യാ​ൻ മോ​ഡ​റേ​റ്റ​റാ​കും.​ അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ പ്രേ​ഷി​ത സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്, ദൃ​ശ്യ അ​വ​ത​ര​ണം, പൊ​തു ച​ർ​ച്ച എ​ന്നി​വ ഉ​ണ്ടാ​കും.