കോ​ഴ​ഞ്ചേ​രി പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു
Thursday, May 16, 2024 3:51 AM IST
കോ​ഴ​ഞ്ചേ​രി: പ​ന്പാ​ന​ദി​ക്കു കു​റു​കെ കോ​ഴ​ഞ്ചേ​രി​യി​ൽ പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ ജോ​ലി​ക​ൾ പു​ന​രാ​രം​ഭി​ച്ചു. പ​മ്പാ​ന​ദി​യി​ലെ ര​ണ്ട് സ്പാ​നു​ക​ളാ​ണ് ഇ​തേ​വ​രെ പ​ണി​തി​ട്ടു​ള്ള​ത്. നാ​ല് സ്പാ​നു​ക​ൾ ന​ദി​യി​ലും മൂ​ന്ന് സ്പാ​നു​ക​ൾ ക​ര​യി​ലു​മാ​ണു​ള്ള​ത്. ക​ര​യി​ലെ സ്പാ​ൻ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല.

ടി​കെ റോ​ഡി​ൽ പ​ഴ​യ പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യാ​ണ് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​ത്. 207.2 മീ​റ്റ​ർ നീ​ള​ത്തി​ലും 12 മീ​റ്റ​ർ വീ​തി​യി​ലു​മു​ള്ള പാ​ല​ത്തി​ന് ആ​ർ​ച്ചു​ക​ളു​ണ്ടാ​കും.കോ​ഴ​ഞ്ചേ​രി വ​ൺ​വേ റോ​ഡി​ൽ വ​ണ്ടി​പ്പേ​ട്ട​യി​ൽ​നി​ന്നാ​രം​ഭി​ച്ച് മാ​രാ​മ​ൺ ക​ട​വി​ൽ തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ലേ​ക്ക് അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ച്ചു കൊ​ണ്ടാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്.

ടി​കെ റോ​ഡി​ൽ വ​ൺ​വേ​യാ​യി പു​തി​യ പാ​ലം മാ​റും. അ​പ്രോ​ച്ച് റോ​ഡി​നു സ്ഥ​ലം ക​ണ്ടെ​ത്തി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കാ​ല​താ​മ​സം ഏ​റെ​യു​ണ്ടാ​യ​ത്. 2018ൽ ​ആ​രം​ഭി​ച്ച കോ​ഴ​ഞ്ചേ​രി പാ​ലം​പ​ണി 2021ൽ ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു ആ​ദ്യ ക​രാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഫ​ണ്ടി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം ആ​ദ്യ ത​ട​സ​മാ​യി. ക​രാ​റു​കാ​ര​ൻ പ​ണി ഉ​പേ​ക്ഷി​ച്ചു. പി​ന്നീ​ട് ര​ണ്ടു​ത​വ​ണ ടെ​ൻ​ഡ​ർ ന​ട​ത്തി​യെ​ങ്കി​ലും ക​രാ​റു​കാ​ർ എ​ത്തി​യി​ല്ല. നാ​ലാ​മ​ത് ടെ​ൻ​ഡ​ർ ചെ​യ്ത​പ്പോ​ൾ ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി നി​ർ​മാ​ണം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, അ​തും റ​ദ്ദാ​യി. സ്ഥ​ല​മേ​റ്റെ​ടു​പ്പും എ​സ്റ്റി​മേ​റ്റ് സം​ബ​ന്ധി​ച്ച കൃ​ത്യ​ത​യി​ല്ലാ​യ്മ​യു​മാ​ണ് പ​ണി​ക​ൾ ത​ട​സ​പ്പെ​ടാ​ൻ മ​റ്റൊ​രു കാ​ര​ണം.എ​റ​ണു​കു​ള​ത്തു​ള്ള ശ്യാ​മ ഡൈ​നാ​മി​ക്സി​നാ​ണ് പു​തി​യ ക​രാ​ർ. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ക​രാ​ർ. 20.58 കോ​ടി രൂ​പ​യു​ടേ​താ​ണ് പു​തി​യ ക​രാ​ർ.

പു​തി​യ ക​രാ​ർ കാ​ലാ​വ​ധി 2025 മേ​യി​ൽ അ​വ​സാ​നി​ക്കും. കോ​ഴ​ഞ്ചേ​രി ഭാ​ഗ​ത്ത് 90 മീ​റ്റ​റും നെ​ടും​പ്ര​യാ​ർ ഭാ​ഗ​ത്ത് 344 മീ​റ്റ​റും നീ​ള​ത്തി​ൽ അ​പ്രോ​ച്ച് റോ​ഡു​ക​ൾ നി​ർ​മി​ക്കും. മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ൻ ന​ഗ​റി​ലേ​ക്കു​ള്ള വ​ഴി​ക​ൾ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള അ​പ്രോ​ച്ച് റോ​ഡി​ന് സ​മീ​പം ന​ട​വ​ഴി​ക​ളും ഒ​രു​ക്കും.