പെ​രു​ന്തേ​ന​രു​വി​യി​ൽ പ​ന്പിം​ഗ് ത​ട​സ​പ്പെ​ട്ടി​ട്ട് ര​ണ്ടു​ദി​വ​സം
Thursday, May 16, 2024 3:58 AM IST
റാ​ന്നി: വെ​ച്ചൂ​ച്ചി​റ ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ പെ​രു​ന്തേ​ന​രു​വി​യി​ല്‍ പ​മ്പിം​ഗ് ത​ട​സ​പ്പെ​ട്ടി​ട്ട് ര​ണ്ടു ദി​വ​സ​മാ​യി​ട്ടും പ​രി​ഹാ​രം കാ​ണാ​തെ അ​ധി​കൃ​ത​ര്‍. ക​ടു​ത്ത വേ​ന​ലി​ല്‍ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സ​മ​യ​ത്ത് പ​മ്പിം​ഗ് മു​ട​ങ്ങി​യ​ത് വ​ലി​യ ജ​ന​രോ​ക്ഷം വ​രു​ത്തി​വ​ച്ചി​ട്ടു​ണ്ട്. മോ​ട്ടോ​ര്‍ സ്റ്റാ​ര്‍​ട്ട് ചെ​യ്യു​ന്ന പാ​ന​ല്‍ ബോ​ര്‍​ഡി​ലെ കോ​ണ്‍​ടാ​ക്‌​ട് ത​ക​രാ​റാ​ണ് ഇ​പ്പോ​ള്‍ പ​മ്പിം​ഗ് മു​ട​ങ്ങാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

പ​മ്പിം​ഗ് നി​ല​ച്ച​തോ​ടെ വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്ത് പൂ​ര്‍​ണ​മാ​യും നാ​റാ​ണം​മൂ​ഴി, പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഭാ​ഗി​ക​മാ​യും ജ​ല​വി​ത​ര​ണം നി​ല​ച്ചു. നേ​ര​ത്തെ 20 മ​ണി​ക്കൂ​ര്‍ പ​മ്പിം​ഗ് ന​ട​ത്തി​യി​രു​ന്ന പെ​രു​ന്തേ​ന​രു​വി​യി​ല്‍ വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ മു​ഴു​വ​ന്‍ സ​മ​യ പ​മ്പിം​ഗാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തി​ന് വേ​ണ്ടു​ന്ന ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കാ​തെ​യാ​ണ് മു​ഴു​വ​ന്‍ സ​മ​യ പ​മ്പിം​ഗ് ആ​രം​ഭി​ച്ച​തെ​ന്നും ആ​രോ​പ​ണ​മു​യ​രു​ന്നു​ണ്ട്.

കൂ​ടു​ത​ല്‍ സ​മ​യം പ​മ്പിം​ഗ് ന​ട​ത്തു​ന്ന​തി​നു​ള്ള ശേ​ഷി മോ​ട്ടോ​റി​നും പാ​ന​ല്‍​ബോ​ര്‍​ഡി​ലും വ​രു​ത്തേ​ണ്ട​തു​ണ്ട്. ഇ​താ​ണ് ഇ​പ്പോ​ള്‍ ത​ക​ര്‍​ച്ച​യു​ടെ പ്ര​ധാ​ന കാ​ര​ണം. സ്റ്റാ​ര്‍​ട്ട​ര്‍ ത​ക​രാ​ര്‍ ജ​ല അ​ഥോ​റി​റ്റി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. പ​മ്പാ​ന​ദി​യി​ലെ പെ​രു​ന്തേ​ന​രു​വി​യി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള കി​ണ​റ്റി​ൽ​നി​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്ത് ആ​ശ്ര​മം പ്ലാ​ന്‍റി​ൽ ശു​ദ്ധീ​ക​രി​ച്ച് വി​ത​ര​ണം ന​ട​ത്തു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

പ്ലാ​വേ​ലി​നി​ര​വ്, ത​ല​മു​ട്ടി​യാ​നി​പ്പാ​റ, കും​ഭി​ത്തോ​ട്, കു​ന്നം, അ​ച്ച​ടി​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി​ക്കാ​യി സം​ഭ​ര​ണി​ക​ൾ പ​ണി​തി​ട്ടു​ള്ള​ത്. റോ​ഡ് പ​ണി​ക്കി​ടെ പൈ​പ്പു​ക​ൾ പൊ​ട്ടി​യ​തു മൂ​ലം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ കും​ഭി​ത്തോ​ട്, കു​ന്നം, അ​ച്ച​ടി​പ്പാ​റ സം​ഭ​ര​ണി​ക​ളി​ല്‍ ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി ജ​ല വി​ത​ര​ണം മു​ട​ങ്ങി​യി​രു​ന്നു.

ഇ​വി​ട​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ ഭാ​ഗി​ക​മാ​യി ജ​ല വി​ത​ര​ണം ന​ട​ക്കു​ന്നു​ണ്ട്. പ​മ്പിം​ഗ് ത​ട​സ​പ്പെ​ടു​ന്ന​തു മൂ​ലം ന​വോ​ദ​യ, പോ​ളി​ടെ​ക്നി​ക് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തേ​യും ബാ​ധി​ക്കും. കു​ടി​വെ​ള്ളം മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ബ​ദ​ല്‍ സം​വി​ധാ​ന​മൊ​രു​ക്കാ​ന്‍ പ​ഞ്ചാ​യ​ത്തോ, ജ​ല അ​ഥോ​റി​റ്റി​യോ ത​യാ​റാ​ക​ണ​മെ​ന്നു നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.