സ്വ​ച്ഛത ഗ്രീ​ന്‍ ലീ​ഫ് റേ​റ്റിം​ഗ്
Friday, May 17, 2024 4:03 AM IST
പ​ത്ത​നം​തി​ട്ട: അ​തി​ഥി​ക​ള്‍​ക്കാ​യി താ​മ​സ​സൗ​ക​ര്യ​മു​ള്ള ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ഹോ​ട്ട​ലു​ക​ള്‍, റി​സോ​ര്‍​ട്ടു​ക​ള്‍, ഹോം​സ്റ്റേ​ക​ള്‍ എ​ന്നി​വ​യു​ടെ ശു​ചി​ത്വ മാ​ലി​ന്യ സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട റേ​റ്റിം​ഗ് ന​ട​ത്തും.

കേ​ന്ദ്ര ടൂ​റി​സം വ​കു​പ്പും സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​നും ചേ​ര്‍​ന്ന് ന​ല്‍​കു​ന്ന സ്വ​ച്ഛ​ത ഗ്രീ​ന്‍ ലീ​ഫ് റേ​റ്റിം​ഗ് പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍ ശു​ചി​ത്വ മി​ഷ​നാ​ണ് സം​സ്ഥാ​ന​ത്ത് ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

ഇ​ത്ത​രം അ​തി​ഥി​മ​ന്ദി​ര​ങ്ങ​ള്‍ ശു​ചി​ത്വ നി​ല​വാ​ര​ത്തി​ല്‍ പാ​ലി​ക്കു​ന്ന കൃ​ത്യ​ത​യ്ക്കു​ള്ള അം​ഗീ​കാ​രം ആ​യി​രി​ക്കും സ്വ​ച്ഛ​ത ഗ്രീ​ന്‍ ലീ​ഫ് റേ​റ്റിം​ഗ്. ബ​ള്‍​ക്ക് വേ​സ്റ്റ് ജ​ന​റേറ്റേര്‍​സ് കാ​റ്റ​ഗ​റി​യി​ല്‍ വ​രു​ന്ന​ വ​ലി​യ സ്ഥാ​പ​ന​ങ്ങ​ള്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ രം​ഗ​ത്ത് മി​ക​ച്ച നി​ല​വാ​രം പു​ല​ര്‍​ത്തു​ന്ന​തി​ലൂ​ടെ മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കാ​മ്പ​യി​ന്‍ ല​ക്ഷ്യ​ങ്ങ​ള്‍ നേ​ടു​ന്ന​തി​ന് സ​ഹാ​യ​ക​മാ​വും.

റേ​റ്റിം​ഗി​നാ​യി https:// sglrating. suchit wamission.org/ ലി​ങ്കി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് യൂ​സ​ര്‍​നെ​യി​മും, പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്ത​തി​നു ശേ​ഷം റേ​റ്റി​ംഗിനു​ള്ള അ​പേ​ക്ഷ ന​ല്‍​കാം.