പത്തനംതിട്ട: രാജീവ് ഗാന്ധിയുടെ 33-ാം രക്തസാക്ഷിത്വ വാര്‍ഷികം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദീന്‍, മുന്‍ എംഎല്‍എ മാലത്ത് സരളാദേവി, കെപിസിസി സെക്രട്ടറിമാരായ റിങ്കു ചെറിയാന്, അനീഷ് വരിക്കണ്ണാമല, കെ. ജയവര്‍മ, ഡിസിസി ഭാരവാഹികളായ റോബിന് പീറ്റര്‍, സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, ലിജു ജോര്‍ജ്, റോജിപോള്‍ ഡാനിയല്‍ തുട ങ്ങിയവർ പ്രസംഗിച്ചു.
"ആധുനിക ഇന്ത്യയും രാജീവ് ഗാന്ധിയുടെ സംഭാവനകളും' എന്ന വിഷയത്തിൽ നടന്ന സെമിനാറില്‍ വിചാര്‍ വിഭാഗ് ജില്ലാ പ്രസിഡന്റ് ഡോ. റോയ്സ് മല്ലശേരി പ്രബന്ധം അവതരിപ്പിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ റനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, അനില്‍ കൊച്ചുമൂഴിക്കല്‍, എം.ആര്. രമേശ്, ജോമോന് പുതുപ്പറമ്പില്‍, സെബി മഞ്ഞിനിക്കര, മനോജ് മണ്ണടി, രാജു സഖറിയ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മലയാലപ്പുഴയില്‍
മലയാലപ്പുഴ: രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ വാര്‍ഷികദിനം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു.
അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാര് പൊതീപ്പാട് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എലിസബേത്ത് അബു, ബ്ലോക്ക് ഭാരവാഹികളായ വി.സി. ഗോപിനാഥപിള്ള, സണ്ണി കണ്ണംമണ്ണില്‍, പ്രമോദ് താന്നിമൂട്ടില്‍, ബിജു ആര്. പിള്ള തുട ങ്ങിയവര്‍ പ്രസംഗിച്ചു.
തിരുവല്ലയില്‍
തിരുവല്ല: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധിയുടെ 33-ാമത് രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക്പ്രസിഡന്റ് ഈപ്പന് കുര്യന് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സതീഷ് ചാത്തങ്കേരി, രാജേഷ് ചാത്തങ്കേരി, കെ. ജയകുമാര്‍, സെബാസ്റ്റ്യന്‍ കാടുവെട്ടൂര്‍, രാജേഷ് മലയില്‍, ശില്പ സൂസന്, എബി വാരിക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പത്തനംതിട്ടയിൽ
പത്തനംതിട്ട: പത്തനംതിട്ട മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. സെൻട്രൽ ജംഗ്ഷനിൽ നടത്തിയ അനുസ്മരണയോഗം കെപിസിസി മെംബർ പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റെനീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ്കുമാർ, ഡിസിസി ജനറൽ സെക്രട്ടറി റോഷൻ നായർ, റോജി പോൾ ദാനിയൽ, ജോൺസൺ വിളവിനാൽ, സജി കെ. സൈമൺ, സി.കെ. അർജുനൻ തുടങ്ങിയവർ പ്രസംഗിച്ചു.
റാന്നിയിൽ
മന്ദമരുതി: കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33-ാമത് അനുസ്മരണ സമ്മേളനം കാർഷിക വികസന ബാങ്ക് പ്രസിഡന്റ് സി.കെ. ബാലൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. റൂബി കോശി, സൗമ്യ ജി. നായർ, ബിജി വർഗീസ്, എൻ.ഐ. ഏബ്രഹാം, ഉഷ തോമസ്, ഏബ്രഹാം കെ. ചാക്കോ എന്നിവർ പ്രസംഗിച്ചു.
അടൂരിൽ
അടൂര്‍: കടമ്പനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വദിനാചരണം നടന്നു. മണ്ഡലം വൈസ് പ്രസിഡന്റ് എന്‍. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ബിജിലി ജോസഫ് ഉദ്ഘാടനം ചെയ്തു. എം.ആര്. ജയപ്രസാദ്, ജോയി തെക്കേവീട്ടില്‍, ടി. പ്രസന്നകുമാര്‍, ദിലീപ് കടമ്പനാട്, സാബു പാപ്പച്ചന്, എം.ആര്. ജയകുമാര്‍, ജെറില്‍ ജേക്കബ് സോജി എന്നിവര്‍ പ്രസംഗിച്ചു.
പെരിങ്ങനാട് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ രക്തസാക്ഷിത്വ ദിനം യുഡിഫ് അടൂര്‍ നിയോജക മണ്ഡലം കണ്‍വീനര്‍ പഴകുളം ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹരികുമാര്‍ മലമേക്കര അധ്യക്ഷത വഹിച്ചു.
രമേശന് കേദാരം, ജി. ജോഗിന്ദര്‍, ഗീവര്‍ഗീസ് ജോസഫ്, കെ.ബി. സുശീല, റോസമ്മ സെബാസ്റ്റ്യന്‍, ശ്രീലേഖ, പി.എം. താജ്, ജി.കെ. നായര്‍, ഉണ്ണി സുരേഷ്, വൈ. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.