പ​ള്ളി​ക്ക​ലാ​റ്റി​ൽ കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, May 22, 2024 4:42 AM IST
അ​ടൂ​ർ: പ​ള്ളി​ക്ക​ലാ​റ്റി​ൽ ക​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ടെ​ത്തി. പെ​രി​ങ്ങ​നാ​ട് മു​ണ്ട​പ്പ​ള്ളി അ​ട്ട​ക്കോ​ട് ഗോ​വി​ന്ദ​ന്‍റെ (63) മൃ​ത​ദേ​ഹ​മാ​ണ് അ​ഗ്നി​ശ​മ​ന​സേ​ന ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മ​ണ​ക്കാ​ല സെ​മി​നാ​രി ഭാ​ഗ​ത്തു​ള്ള പ​ള്ളി​ക്ക​ലാ​റ്റി​ൽ മീ​ൻ പി​ടി​ക്കു​ന്ന​തി​ന് ചൂ​ണ്ട​യി​ടു​ക​യാ​യി​രു​ന്നു ഗോ​വി​ന്ദ​ൻ.

തു​ട​ർ​ന്ന് ആ​റ്റി​ലൂ​ടെ ഒ​ഴു​കി​വ​ന്ന തേ​ങ്ങ എ​ടു​ക്കാ​നാ​യി ന​ദി​യി​ലേ​ക്കു ചാ​ടി ഒ​ഴു​ക്കി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഗോ​വി​ന്ദ​ൻ വീ​ണ സ്ഥ​ല​ത്തു​നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ർ താ​ഴെ​യാ​യി താ​ഴ​ത്തു​മ​ൺ ക​ട​വി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ: ഗൗ​രി​ക്കു​ട്ടി. മ​ക്ക​ൾ: കു​മാ​ർ, വി​നോ​ദ്.