ക​ല്ലാ​ർ ന​ദി​യു​ടെ തീ​ര​ങ്ങ​ൾ ശു​ചീ​ക​രി​ച്ചു
Wednesday, May 22, 2024 4:42 AM IST
കോ​ന്നി: സീ​നി​യ​ർ ചേം​ബ​റി​ന്‍റെ ദേ​ശീ​യ പ​രി​പാ​ടി​യു​ടെ "സ്വ​ച്ഛ​ഗം​ഗ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ന്നി ലീ​ജി​യ​ൻ അ​ട​വി കു​ട്ട​വ​ഞ്ചി കേ​ന്ദ്ര​ത്തി​ലെ ക​ല്ലാ​ർ ന​ദി​യു​ടെ തീ​ര​ങ്ങ​ളും ടൂ​റി​സം കേ​ന്ദ്ര​വും ശു​ചീ​ക​രി​ച്ചു.

ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ന​ജീ​മു​ദീ​ൻ നി​ർ​വ​ഹി​ച്ചു. സീ​നി​യ​ർ ചേം​ബ​ർ കോ​ന്നി ലീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് തോ​മ​സ് നേ​തൃ​ത്വം ന​ൽ​കി.

പ​രി​പാ​ടി​യി​ൽ ദേ​ശീ​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സു​രേ​ഷ് കു​മാ​ർ, സെ​ക്ര​ട്ട​റി രാ​ജീ​സ് കൊ​ട്ടാ​രം, വി.​ബി. ശ്രീ​നി​വാ​സ​ൻ, ഡി. ​മ​നോ​ഹ​ര​ൻ, ജ​യിം​സ്, സ​ന്തോ​ഷ് കു​മാ​ർ, പ്ര​ദീ​പ് പി. ​നാ​യ​ർ, ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്. അ​ഖി​ൽ, ഗോ​പ​കു​മാ​ർ, ഷ​ഹ​നാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.