ക​ന​ത്ത മ​ഴ: ജി​ല്ല​യി​ല്‍ മൂ​ന്ന് മ​ര​ണം
Thursday, May 23, 2024 4:16 AM IST
പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യി​ല്‍ ജി​ല്ല​യി​ൽ മൂ​ന്ന് മ​ര​ണ​ങ്ങ​ള്‍. പ​ള്ളി​ക്ക​ല്‍ പ​ഴ​ങ്കു​ളം സ്വ​ദേ​ശി മ​ണി​യ​മ്മാ​ള്‍ (76), പെ​രി​ങ്ങ​നാ​ട് അ​ട്ട​ക്കോ​ട് സ്വ​ദേ​ശി ഗോ​വി​ന്ദ​ന്‍ (63), ബി​ഹാ​ര്‍ സ്വ​ദേ​ശി ന​രേ​ഷ് (25) എ​ന്നി​വ​രു​ടെ മ​ര​ണ​ങ്ങ​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​ന്നു മു​ത​ല്‍ ജി​ല്ല​യി​ല്‍ മ​ഞ്ഞ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ദു​ര​ന്ത​നി​വാ​ര​ണ​ത്തി​നാ​യി ജി​ല്ല​യി​ല്‍ ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു. ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളി​ലേ​ക്ക് ജ​ന​ങ്ങ​ള്‍​ക്ക് അ​വ​ശ്യ​സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.

ക​ള​ക്ട​റേ​റ്റ്: 8078808915
കോ​ഴ​ഞ്ചേ​രി ത​ഹ​സി​ല്‍​ദാ​ര്‍ : 0468 2222221, 9447712221
മ​ല്ല​പ്പ​ള്ളി ത​ഹ​സി​ല്‍​ദാ​ര്‍ : 0469 2682293, 9447014293
അ​ടൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ : 04734 224826, 9447034826
റാ​ന്നി ത​ഹ​സി​ല്‍​ദാ​ര്‍ : 04735 227442, 9447049214
തി​രു​വ​ല്ല ത​ഹ​സി​ല്‍​ദാ​ര്‍ : 0469 2601303, 9447059203
കോ​ന്നി ത​ഹ​സി​ല്‍​ദാ​ര്‍ : 0468 2240087, 9446318980

മ​ണി​യാ​ര്‍ ബാ​രേ​ജി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തും

പ​ത്ത​നം​തി​ട്ട: പ​മ്പാ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ മ​ണി​യാ​ര്‍ ബാ​രേ​ജി​ന്‍റെ സ്പി​ല്‍​വേ ഷ​ട്ട​റു​ക​ളു​ടെ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ആ​വ​ശ്യ​മാ​യ​തി​നാ​ല്‍ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് ഇ​ന്നു മു​ത​ല്‍ പ്ര​വൃ​ത്തി തീ​രു​ന്ന​തു​വ​രെ ഷ​ട്ട​റു​ക​ള്‍ പൂ​ര്‍​ണ​തോ​തി​ല്‍ ഉ​യ​ര്‍​ത്തും.

ഇ​തു​മൂ​ലം ക​ക്കാ​ട്ടാ​റി​ല്‍ ഒ​രു മീ​റ്റ​ര്‍ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ല്‍ ക​ക്കാ​ട്ടാ​റി​ന്‍റെ​യും പ​മ്പ​യാ​റി​ന്‍റെ​യും തീ​ര​ത്ത് താ​മ​സി​ക്കു​ന്ന ആ​ളു​ക​ളും മ​ണി​യാ​ര്‍ വ​ട​ശേ​രി​ക്ക​ര, റാ​ന്നി, പെ​രു​നാ​ട്, കോ​ഴ​ഞ്ചേ​രി, ആ​റ​ന്മു​ള നി​വാ​സി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​താ പു​ല​ര്‍​ത്ത​ണം.

ന​ദി​ക​ളി​ല്‍ ഇ​റ​ങ്ങു​ന്ന​ത് ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നും ജി​ല്ലാ ക​ള​ക്ട​റു​മാ​യ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.

പ​ത്ത​നം​തി​ട്ട​യി​ല്‍ 25 വ​രെ മ​ഞ്ഞ അ​ല​ര്‍​ട്ട്

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്നു മു​ത​ല്‍ 25 വ​രെ മ​ഞ്ഞ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഒ​റ്റ​പ്പെ​ട്ട അ​തി​ശ​ക്ത​മാ​യ മ​ഴ (24 മ​ണി​ക്കൂ​റി​ല്‍ 115 മി​ല്ലി മീ​റ്റ​ര്‍ മു​ത​ല്‍ 204 മി​ല്ലി മീ​റ്റ​ര്‍ വ​രെ) പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ഗ​ര​ങ്ങ​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടു​ക​ള്‍, പ്രാ​ദേ​ശി​ക​മാ​യ വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ല്‍ തു​ട​ങ്ങി​യ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത വ​ര്‍​ധി​ക്കും.

മ​ല​യോ​ര മേ​ഖ​ല​യി​ലും വ​ന​ത്തി​ലും മ​ഴ ശ​ക്ത​മാ​കു​ന്ന​ത് മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​ക​ള്‍ വ​ര്‍​ധി​ക്കും. അ​തി​നാ​ല്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

ഒ​രു കാ​ര​ണ​വ​ശാ​ലും ന​ദി​ക​ള്‍ മു​റി​ച്ചു ക​ട​ക്ക​രു​ത്. ന​ദി​ക​ളി​ലോ മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളി​ലോ കു​ളി​ക്കാ​നോ മീ​ന്‍​പി​ടി​ക്കാ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കോ ഇ​റ​ങ്ങ​രു​ത്. ജ​ലാ​ശ​യ​ങ്ങ​ളി​ലെ മേ​ല്‍​പ്പാ​ല​ങ്ങ​ളി​ല്‍ ക​യ​റി കാ​ഴ്ച കാ​ണു​ക​യോ സെ​ൽഫി​യെ​ടു​ക്കു​ക​യോ കൂ​ട്ടം​കൂ​ടി നി​ല്‍​ക്കു​ക​യോ ചെ​യ്യ​രു​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത​പു​ല​ര്‍​ത്ത​ണം.

തെ​ക്ക​ന്‍ കേ​ര​ള​ത്തി​ന് മു​ക​ളി​ല്‍ ച​ക്ര​വാ​ത​ച്ചു​ഴി

തെ​ക്ക​ന്‍ കേ​ര​ള​ത്തി​ന് മു​ക​ളി​ല്‍ ച​ക്ര​വാ​ത​ച്ചു​ഴി നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ച് ദി​വ​സം ഇ​ടി, മി​ന്ന​ല്‍, കാ​റ്റ് എ​ന്നി​വ​യോ​ടുകൂ​ടി​യ മി​ത​മാ​യ, ഇ​ട​ത്ത​രം മ​ഴയ്​ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര​ കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും 25 വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ർ​ദം

തെ​ക്കുപ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്കട​ലി​ല്‍ ത​മി​ഴ്‌​നാ​ട് ആ​ന്ധ്രാ തീ​ര​ത്തി​ന​ക​ലെ​യാ​യി ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടു. വ​ട​ക്ക്-കി​ഴ​ക്ക് ദി​ശ​യി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ന്യൂ​ന​മ​ര്‍​ദം നാ​ളെ രാ​വി​ലെ​യോ​ടെ മ​ധ്യ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ തീ​വ്ര ന്യൂ​ന​മ​ര്‍​ദ​മാ​യി ശ​ക്തി​പ്രാ​പി​ക്കാ​ന്‍ സാ​ധ്യ​ത.

തു​ട​ര്‍​ന്ന് വ​ട​ക്ക്-​കി​ഴ​ക്ക് ദി​ശ​യി​ല്‍ സ​ഞ്ച​രി​ച്ചു വീ​ണ്ടും ശ​ക്തി​പ്രാ​പി​ച്ചു വ​ട​ക്ക്-​കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ എ​ത്തി​ച്ചേ​രു​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

മ​ണി​മ​ല​യാ​റ്റി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ബി​ഹാ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മ​ല്ല​പ്പ​ള്ളി: മ​ണി​മ​ല​യാ​റ്റി​ൽ കോ​മ​ളം ക​ട​വി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ ബി​ഹാ​ർ സ്വ​ദേ​ശി ന​രേ​ഷി (25)ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ക​ണ്ണം​ക​ര ക​ട​വി​നു സ​മീ​പം മു​ളം​കാ​ട്ടി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ട​ത്.

മേ​യ് 14ന് ​മ​ണി​മ​ല​യാ​റ്റി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വും മു​ങ്ങി മ​രി​ച്ചി​രു​ന്നു. തി​രു​വ​ല്ല​യി​ൽ​നി​ന്നും പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നും എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും സം​ഘ​മാ​ണ് അ​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ല്ല​പ്പ​ള്ളി​യി​ൽ ഫ​യ​ർ സ്റ്റേ​ഷ​ൻ ഇ​ല്ലാ​ത്ത​ത് മൂ​ലം അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​വ​രെ ര​ക്ഷി​ക്കാ​ൻ ഫ​യ​ർ ഫോ​ഴ്സ് സം​ഘം വ​രു​ന്ന​തും കാ​ത്തിരി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

മ​ല്ല​പ്പ​ള്ളിയിൽ ഫ​യ​ർ സ്റ്റേ​ഷ​ൻ സേ​വ​നം വേ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം ശ​ക്ത​മാ​ണ്.