മ​രം ക​ട​പു​ഴ​കി വീ​ണു
Friday, May 24, 2024 4:14 AM IST
കൊ​ടു​മ​ൺ: റോ​ഡ് പു​റ​മ്പോ​ക്കി​ൽ​നി​ന്ന കൂ​റ്റ​ൻ ആ​ഞ്ഞി​ലി​മ​രം ക​ട​പു​ഴ​കി വീ​ണു. കൊടുമൺ പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ൽ മു​ള​യ​റ​യി​ലാ​ണ് മ​രം വീ​ണ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 7.30ഓ​ടെ ക​ല്ലേ​ലി തോ​ടി​ന് കു​റു​കെ​യു​ള്ള പാ​ല​ത്തി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്.

സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന സോ​മ​നാ​ഥ​ൻ തി​രു​വാ​തി​ര​യു​ടെ വീ​ടി​ന് മു​ക​ളി​ലേ​ക്കും ശി​ഖ​ര​ങ്ങ​ൾ വീ​ണു. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. വൈ​ദ്യു​ത​ലൈ​നു​ക​ളും പൊ​ട്ടി​വീ​ണ് ത​ക​ർ​ന്നി​ട്ടു​ണ്ട്.