എടത്വ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ സര്‍വമത തീര്‍ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ വി. ഗീവര്‍ഗീസ് സഹദായുടെ തിരുന്നാളിനോടനുബന്ധിച്ച് എക്യുമെനിക്കല്‍ സംഗമം നടന്നു. വിവിധ ക്രിസ്തീയ സഭകളെ പ്രതിനിധീകരിച്ച് സഭാ മേലധ്യക്ഷന്മാരും വൈദികരും ഇടവക പ്രതിനിധികളും പങ്കെടുത്തു.
മലങ്കര മര്‍ത്തോമ്മാ സഭ അടൂര്‍ ഭദ്രാസനാധ്യക്ഷന്‍ റൈറ്റ് റവ. മാത്യൂസ് മാര്‍ സെറാഫിം സംഗമം ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് എമിരറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹ സന്ദേശം നല്കി. ലോക സമാധാനത്തിനും ശാന്തിക്കും ക്രിസ്തീയ സഭകള്‍ ഒന്നിച്ചു നില്‍ക്കണമെന്നും ക്രിസ്തുസാക്ഷ്യം മറ്റു മനുഷ്യരിലേക്ക് പകര്‍ന്നു നല്‍കണമെന്നും കര്‍ദിനാള്‍ പറഞ്ഞു. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അധ്യക്ഷത വഹിച്ചു.
സിഎസ്ഐ മധ്യകേരള ഇടവക മുന്‍ ബിഷപ് റവ. തോമസ് കെ. ഉമ്മന്‍ പ്രാര്‍ഥനാ ശുശ്രൂഷ നിര്‍വഹിച്ചു. ആനപ്രമ്പാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ഷിബു റ്റോം വര്‍ഗീസ്, ആനപ്രമ്പാല്‍ മര്‍ത്തോമ്മ പള്ളി വികാരി റവ. സിബു പള്ളിച്ചിറ, കുന്തിരിക്കന് സെന്റ് തോമസ് പള്ളി വികാരി ഫാ. മാത്യു ജിലൗ നൈനാന്, ആനപ്രമ്പാല്‍ സെന്റ് മേരീസ് ക്നാനായ പള്ളി വികാരി ഫാ. ബെന്നി ഏബ്രഹാം, പാണ്ടങ്കരി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ബിജി ഗീവര്‍ഗീസ്, ആനപ്രമ്പാല്‍ നിത്യ സഹായ മാതാ മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ. മത്തായി മണപ്പറമ്പില്‍, ആനപ്രമ്പാല്‍ മര്‍ത്തോമ്മ ജൂബിലി മന്ദിരം ഡയറക്ടര്‍ റവ. ജോര്‍ജ് യോഹന്നാന്, ഫാ. അനീഷ് കാമിച്ചേരി, ഫാ. തോമസ് കാരയ്ക്കാട്ട്, കൈക്കാരന്മാരായ ജയിസപ്പന് മത്തായി കണ്ടത്തില്‍, ജയിംസ്കുട്ടി കന്നേല്‍ തോട്ടുകടവില്‍, പി.കെ. ഫ്രാന്‍സിസ് കണ്ടത്തിപറമ്പില്‍ പത്തില്‍, തിരുന്നാള്‍ ജനറല്‍ കണ്‍വീനര്‍ ബിനോയി മാത്യു ഒലക്കപ്പാടില്‍, എക്യുമെനിക്കല്‍ കോര്‍ഡിനേറ്റര്‍ റോബിന് റ്റി. കളങ്ങര, സെക്രട്ടറി ആന്‍സി ജോസഫ്, പി.ആര്.ഒ ജോസുകുട്ടി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.