ത​മി​ഴ് പെ​ണ്‍​കു​ട്ടി​യു​ടെ സ്വ​ര്‍​ണ​പാ​ദ​സ​രം സ്‌​കൂ​ബ ടീം ​ക​ണ്ടെ​ത്തി ന​ല്‍​കി
Tuesday, May 7, 2024 10:45 PM IST
എടത്വ: ​എ​ട​ത്വ പ​ള്ളി തി​രു​നാ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യു​ടെ സ്വ​ര്‍​ണപാ​ദ​സ​രം ത​ക​ഴി ഫ​യ​ര്‍ ഫോ​ഴ്‌​സ് സ്‌​കൂ​ബാ ടീം ​അം​ഗ​ങ്ങ​ള്‍ പ​മ്പാ​ന​ദി​യി​ല്‍നി​ന്ന് ക​ണ്ടെ​ത്തി ന​ല്‍​കി. ഇ​ന്ന​ലെ രാ​വി​ലെ പ​ള്ളി​യി​ല്‍ പ്രാ​ര്‍​ഥന​യ്‌​ക്കെ​ത്തി​യ കു​ടും​ബം പ​മ്പാ​ന​ദി​യി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പാ​ദ​സ​രം ന​ഷ്ട​പ്പെ​ട്ട​ത്.

പാ​ദ​സ​രം ന​ഷ്ട​മാ​യ വി​വ​രം പ​ള്ളി ഓ​ഫീസി​ല്‍ അ​റി​യി​ച്ച​തി​നെ ത്തുട​ര്‍​ന്ന് കൈ​ക്കാ​ര​ന്‍ ജയിം​സു​കു​ട്ടി ക​ന്നേ​ല്‍​തോ​ട്ടു​ക​ട​വി​ല്‍, സാ​നി​റ്റേ​ഷ​ന്‍ ക​ണ്‍​വീ​ന​ര്‍ ദി​ലീ​പ്‌​മോ​ന്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ ത​ക​ഴി ഫ​യ​ര്‍ഫോ​ഴ്സി​ലെ സ്‌​കൂ​ബ ടീ​മി​നെ വി​വ​രം അ​റി​യി​ക്കു​ക​യും സ്‌​കൂ​ബ ടീം ​അം​ഗ​മാ​യ സു​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ടീം ​അം​ഗ​ങ്ങ​ള്‍ കു​ളി​ക്ക​ട​വി​ല്‍ ഇ​റ​ങ്ങി തി​ര​ച്ചി​ല്‍ ന​ട​ത്തി സ്വ​ര്‍​ണം വീ​ണ്ടെ​ടു​ത്ത് പ​ള്ളി അ​ധി​കൃ​ത​രെ ഏ​ല്‍​പി​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നീട് സ്‌​കൂ​ബാ ടീം ​അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യത്തി​ല്‍ പാ​ദ​സ​രം ഉ​ട​മ​യ്ക്കു കൈ​മാ​റി.

സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫി​സ​ര്‍ ശി​വ​ന്‍, സ്‌​കൂ​ബ ഡ്രൈ​വ​ര്‍ സു​മേ​ഷ്, ഫ​യ​ര്‍ ഓ​ഫി​സ​ര്‍ ഡ്രൈ​വ​ര്‍ ബി​നു​ലാ​ല്‍, ഫ​യ​ര്‍ ഓ​ഫി​സ​ര്‍ മി​ഥു​ന്‍, സ​ജി, സു​ബീ​ഷ്, ഹോം ​ഗാ​ര്‍​ഡ് ത​ങ്ക​പ്പ​ന്‍, സ​ഞ്ജ​യ​ന്‍, സി​വി​ല്‍ ഡി​ഫെ​ന്‍​സ് അം​ഗം ടി​ന്റു ദി​ലീ​പ് എ​ന്നി​വ​ര്‍ തെ​ര​ച്ചി​ലി​ല്‍ പ​ങ്കെ​ടു​ത്തു.