മ​റ​ന്നു​കി​ട്ടി​യ പ​ണം ഉ​ട​മ​സ്ഥ​നു ന​ല്കി ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ മാ​തൃ​ക​യാ​യി
Wednesday, May 22, 2024 11:26 PM IST
ചേ​ര്‍​ത്ത​ല: പ​തി​നാ​യി​രം രൂ​പ അ​ട​ങ്ങു​ന്ന കി​റ്റ് ഉ​ട​മ​യ്ക്കു തി​രി​കെ ന​ല്‍​കി ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ മാ​തൃ​ക​യാ​യി. ചേ​ർ​ത്ത​ല താ​ലൂ​ക്ക് ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രിക്കു മു​ന്നി​ലെ സ്റ്റാ​ന്‍​ഡി​ലെ ബി. ​ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ ആ​ണ് സ​ത്യ​സ​ന്ധ്യ​ത​യു​ടെ പ​ര്യാ​യ​മാ​യ​ത്. ഓ​ട്ടം ക​ഴി​ഞ്ഞ് തി​രി​കെ സ്റ്റാ​ൻഡിലെ​ത്തി​യ​പ്പോ​ഴാ​ണ് ത​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഒ​രു കി​റ്റ് ക​ണ്ടെ​ത്തു​ന്ന​ത്. വ​യ​ലാ​ർ സ്വ​ദേ​ശി​യാ​യ ആ​ദ​ർ​ശി​ന്‍റേ​താ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ അ​തി​ല്‍ പ​ണം ഉ​ണ്ടെ​ന്നും മ​ന​സി​ലാ​യി. തു​ട​ര്‍​ന്ന് ആ​ദ​ര്‍​ശി​നെ ബ​ന്ധ​പ്പെ​ടു​ക​യും തു​ക ഉ​ള്‍​പ്പെ​ടെ കി​റ്റ് തി​രി​കെ ന​ല്കു​ക​യു​മാ​യി​രു​ന്നു.