ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​പ്പു​ണ്ണി ബാ​ങ്കോ​ക്കി​ലേ​ക്ക്
Wednesday, May 22, 2024 11:26 PM IST
ആ​ല​പ്പു​ഴ: ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ ഫാ​ഷ​ന്‍ ഷോ ​മ​ത്സ​ര​ത്തി​ന് ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് താ​യ്‌ലന്‍​ഡി​ല്‍ പോ​കാ​ന്‍ യോ​ഗ്യ​ത നേ​ടി​യി​രി​ക്കു​ക​യാ​ണ് ഏ​ഴുവ​യ​സു​കാ​ര​ന്‍ അ​പ്പു​ണ്ണി. ആ​ല​പ്പു​ഴ വ​ള​വ​നാ​ട് വി​ജ​യ നി​വാ​സി​ല്‍ ക​ണ്ണ​നു​ണ്ണി​യു​ടെ​യും അ​നു​വി​ന്‍റെയും മ​ക​നാ​യ അ​പ്പു​ണ്ണി ഏ​ഴാം വ​യ​സി​ല്‍ ഒ​ട്ടേ​റെ നേ​ട്ട​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ പ്ര​തി​ഭ​ക​ളോ​ട് പൊ​രു​തി വി​ജ​യം നേ​ടി​യാ​ണ് അ​പ്പു​ണ്ണി തായ്‌ലന്‍​ഡി​ല്‍ ന​ട​ക്കു​ന്ന ഫാ​ഷ​ന്‍ റ​ണ്‍​വേ​യു​ടെ ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ മ​ത്സര​ത്തി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ക്കു​ന്ന​ത്. പ​ട്ട​ണ​ക്കാ​ട് പ​ബ്‌​ളി​ക് സ്‌​കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥിയാ​യ അ​പ്പു​ണ്ണി മൂ​ന്ന​രവ​യ​സു​മു​ത​ല്‍ മി​മി​ക്രി ക​ലാ​കാ​ര​നാ​ണ്. ഫ്‌​ള​വേ​ര്‍​സ് ടിവി കോ​മ​ഡി ഉ​ത്സ​വം പ​രി​പാ​ടി​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മി​മി​ക്രി ക​ലാ​കാ​ര​നെ​ന്ന റെ​ക്കോ​ര്‍​ഡ് നേ​ടി​യ​തും അ​പ്പു​ണ്ണി​യാ​ണ്.

നാ​ലാം വ​യ​സി​ല്‍ മ​ഴ​വി​ല്‍ മ​നോ​ര​മ​യി​ലെ ബം​ബ​ര്‍ ചി​രി ആ​ഘോ​ഷ​ത്തി​ലും അ​പ്പു​ണ്ണി കോ​മ​ഡി സ്‌​കി​റ്റു​ക​ള്‍ ചെ​യ്തി​ട്ടു​ണ്ട്. ഒ​ട്ടേ​റെ ഷോ​ര്‍​ട്ട് ഫി​ലി​മു​ക​ളി​ലും സം​ഗീ​ത ആ​ല്‍​ബ​ങ്ങ​ളി​ലും പ്ര​ഫ​ഷ​ണ​ല്‍ വേ​ദി​ക​ളി​ലും തി​ള​ങ്ങി നി​ല്‍​ക്കു​ക​യാ​ണ് അ​പ്പു​ണ്ണി. താ​യ്‌​ല​ൻഡിലെ ബാ​ങ്കോ​ക്കി​ല്‍ ഓ​ഗ​സ്റ്റ് ഏ​ഴു​മു​ത​ല്‍ 11 വ​രെ ന​ട​ക്കു​ന്ന വേ​ള്‍​ഡ് ഫൈ​ന​ലി​ല്‍ മ​ത്സ​രി​ക്കാ​ന്‍ യോ​ഗ്യ​ത നേ​ടി ജി​ല്ല​യി​ല്‍നി​ന്ന് ഇ​ത്ത​ര​ത്തി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഒ​രു ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ മ​ത്സ​ര​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ​ത്തെ ജൂ​ണിയ​ര്‍ മോ​ഡ​ലാ​ണ് അ​പ്പു​ണ്ണി.