മെ​ഡി​. കോ​ള​ജ് സം​ഭ​വം: ഡി​എം​ഒ​യു​ടെ റി​പ്പോ​ർ​ട്ട് തേ​ടി മ​ന്ത്രി വീ​ണാ ജോ​ർ​ജ്
Wednesday, May 22, 2024 11:26 PM IST
ആല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കേ​ള​ജ് ഡോ​ക്ട​ർ​മാ​രു​ടെ സ്വ​കാ​ര്യ പ്രാ​ക്ടീ​സിം​ഗി​നെ സം​ബ​ന്ധി​ച്ച പ​രാ​തി​യി​ലും ചി​കി​ത്സാപ്പി​ഴ​വി​ലും വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഡി​എം​ഒ ഡോ. ​ജ​മു​നാ വ​ർ​ഗീ​സി​നോ​ട് മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​ദേശം ന​ൽ​കി.

വീ​ഴ്ച​ക​ളോ​ടൊ​പ്പം പ​രി​ഹാ​ര നി​ർ​ദേശ​ത്തോ​ടെ​യു​ള്ള അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ർ​ദേശം. ഇ​തുസം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​പ്പ് ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഡി​എം​ഒ വ്യ​ക്ത​മാ​ക്കി.

ഡോ​ക്ട​ർ​മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു വീ​ഴ്ച ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ല. രോ​ഗി​ക​ളോ​ട് ഇ​ട​പെ​ടു​മ്പോ​ൾ എ​ല്ലാ കാ​ര്യ​ങ്ങ​ളും ശ്ര​ദ്ധി​ച്ചു കൈ​കാ​ര്യം ചെ​യ്യ​ണം. ജാ​ഗ്ര​ത പു​ല​ർ​ത്തി​യി​ല്ലെ​ങ്കി​ൽ ക​ടു​ത്ത ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും മ​ന്ത്രി ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ളി​ച്ച ഉ​ന്ന​തത​ല​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, സൂ​പ്ര​ണ്ട് എ​ന്നി​വ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി.

മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തെത്തുട​ർ​ന്നു​ണ്ടാ​യ അ​ണു​ബാ​ധ​യി​ൽ പു​റ​ക്കാ​ട് ക​രൂ​ർ തൈ​വേ​ലി​ക്ക​കം ജെ.​ അ​ൻ​സാ​റി​ന്‍റെ ഭാ​ര്യ ഷി​ബി​ന (31) മ​രി​ച്ച​ത് ക​ഴി​ഞ്ഞ 28നാ​യി​രു​ന്നു.

അ​ടി​ക്ക​ടി വണ്ടാനം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ലെ താ​ള​പ്പി​ഴ​വി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ എ​ച്ച്.​ സ​ലാം എം​എ​ൽ​എ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഇ​ന്ന​ലെ വി​ളി​ച്ചി​രു​ന്നു. മ​ന്ത്രി​യു​ടെ യോ​ഗ​ത്തി​ൽ യു​വ​തി മ​രി​ച്ച സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് ച​ർ​ച്ച​ക്കെ​ടു​ത്തി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​ക്ക് അ​വ​യ​വം മാ​റി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തു വ​ലി​യ വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച​ത്.