മ​ഴ ശ​ക്ത​മാ​യ​തോ​ടെ ചേ​ർ​ത്ത​ല വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യി​ൽ
Thursday, May 23, 2024 11:18 PM IST
ചേ​ര്‍​ത്ത​ല: മ​ഴ ശ​ക്ത​മാ​യ​തോ​ടെ താ​ലൂ​ക്ക് വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യി​ല്‍. നി​ല​വി​ല്‍ 1800 ഓ​ളം വീ​ടു​ക​ള്‍ ഗു​രു​ത​ര​മാ​യ വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യി​ലാ​ണ്. ര​ണ്ടുദി​വ​സ​ങ്ങ​ളി​ലാ​യി ചേ​ര്‍​ത്ത​ല​ന​ഗ​രം, എ​ഴു​പു​ന്ന, അ​രൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നാ​ലു വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നി​ട്ടു​ണ്ട്. താ​ലൂ​ക്കി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളും നീ​രൊ​ഴു​ക്കു ത​ട​സ​മാ​യ ഇ​ട​ങ്ങ​ളി​ലു​മാ​ണ് വെ​ള്ള​ക്കെ​ട്ടു ശ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. വെ​ള്ളം ഒ​ഴു​ക്കി വി​ടു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും പൂ​ര്‍​ണ​മാ​യി വി​ജ​യി​ച്ചി​ട്ടി​ല്ല.

ചേ​ര്‍​ത്ത​ല ന​ഗ​ര​ത്തി​ലും ത​ണ്ണീ​ര്‍​മു​ക്കം, പ​ട്ട​ണ​ക്കാ​ട്, വ​യ​ലാ​ര്‍, ചേ​ര്‍​ത്ത​ല തെ​ക്കു പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ല പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യി​ട്ടു​ണ്ട്. തു​റ​വൂ​ര്‍ തെ​ക്കു വി​ല്ലേ​ജി​ല്‍ മ​ത്സ്യ​പ്പാടം ക​വി​ഞ്ഞൊ​ഴു​കി പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ല്‍ വെ​ള്ളം​ക​യ​റി. ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ പ​ത്താം വാ​ര്‍​ഡി​ല്‍ ല​ക്ഷ്മി​പ​റ​മ്പി വി​ജ​യ​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ക​ന​ത്ത​മ​ഴ​യി​ല്‍ ഇ​ടി​ഞ്ഞു​വീ​ണു. മ​ഴ​യും വെ​ള്ള​ക്കെ​ട്ടും ശ​ക്ത​മാ​യ​തോ​ടെ റ​വ​ന്യുവ​കു​പ്പി​ന്‍റെയും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.