ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​ത്തി​ൽ മു​ങ്ങി പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത്
Thursday, May 23, 2024 11:18 PM IST
അന്പല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​റി​ക്ക​ൽ മ​റ​ന്നു. കി​ഴ​ക്ക​ൻ വെ​ള​ള​ത്തി​ന്‍റെ വ​ര​വും തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യും ദേ​ശി​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മിച്ച കാ​ന​പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ലും ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല വെ​ള്ള​കെ​ട്ടി​ൽ. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി 200 വീ​ടു​ക​ളാ​ണ് ക​ടു​ത്ത വെ​ള്ളക്കെ​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. ഗ്രേ​സി​ംഗ് ബ്ലോ​ക്ക്, അ​പ്പാ​ത്തി​ക്ക​രി, മ​ണ​ക്ക​ൽ, കൊ​ച്ചു​പു​ത്ത​ൻ​ക്ക​രി തു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ടി​ലും പ​ടി​ഞ്ഞാ​റെ ക്ക​ര​ക​ളി​ലു​മാ​യി താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളാ​ണ് വെ​ള്ള​ക്കെ​ട്ടി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.  

  ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മാ​ണം ന​ട​ക്കു​ന്ന കാ​ന​യി​ൽ നി​ന്നൊ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ഇ​ര​ച്ചു​ക​യ​റി​യാ​ണ് പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ 4,5,11,14,18 വാ​ർ​ഡു​ക​ളി​ലെ 100 വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യ​ത്. ഇ​ട​വി​ട്ടു​ള്ള കാ​ന​യു​ടെ നി​ർ​മാ​ണ​മാ​ണ് വെ​ള്ളം വീ​ടു​ക​ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റാ​ൻ കാ​ര​ണം. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ മോ​ട്ടോ​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് വെ​ള​ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.