രാ​സ​ല​ഹ​രി വ്യാ​പ​ന​ത്തി​നു പി​ന്നിൽ അ​ന്താ​രാ​ഷ്‌​ട്ര ഗൂ​ഢാ​ലോ​ച​ന​യെന്ന്
Sunday, June 1, 2025 12:12 AM IST
മു​ഹ​മ്മ: ഇ​ന്ത്യ​യു​ടെ മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി ത​ക​ർ​ക്കു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്‌​ട്ര ഗൂ​ഢാ​ലോ​ച​ന​യാ​ണ് രാ​സ​ല​ഹ​രി വ്യാ​പ​ന​ത്തി​ന് പി​ന്നി​ലെ​ന്ന് റി​ട്ട. എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ സു​രേ​ഷ് റി​ച്ചാ​ർ​ഡ് പ​റ​ഞ്ഞു. കാ​യി​പ്പു​റം സൗ​ഹൃ​ദ​വേ​ദി വാ​യ​ന​ശാ​ല​യു​ടെ ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ല​ഹ​രി​ക്കേ​സു​ക​ളി​ലെ തൊ​ണ്ടി​മു​ത​ലി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ല​ഭി​ക്കേ​ണ്ട​താ​ണെ​ങ്കി​ലും മാ​സ​ങ്ങ​ളും വ​ർ​ഷ​ങ്ങ​ളു​മെ​ടു​ത്താ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​ത് കു​റ്റ​വാ​ളി​ക​ൾ ര​ക്ഷ​പ്പെടാ​ൻ വ​ഴി​യൊ​രു​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മോ​ണി​യം ക്ലോ​റൈ​ഡ് പോ​ലു​ള്ള മാ​ര​ക വി​ഷ​ങ്ങ​ൾ ക​ല​ർ​ന്ന രാ​സ​ല​ഹ​രി​യാ​ണ് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മ​ദ്യ നി​ർ​മാ​ണ ശാ​ല​ക​ൾ സ​മൂ​ഹ​ത്തി​ന് താ​ങ്ങാ​നാ​വാ​ത്ത പാ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി. ​ത്രി​വി​ക്ര​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. ദ​യാ​ൽ, എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ​കു​മാ​ർ, വാ​യ​ന​ശാ​ലാ പ്ര​സി​ഡ​ന്‍റ് ടി. ​കു​ഞ്ഞു​മോ​ൻ, എം.​എ​സ്. ല​ത, വി​നോ​മ്മ രാ​ജു, ഷൈ​ല ഷാ​ജി, സേ​തു ഭാ​യി, കെ.​ആ​ർ. പ്ര​താ​പ​ൻ, എം. ​ര​മേ​ശ്, ആ​ർ. വി​നോ​ദ്, പി. ​പ്ര​വീ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.