ചവറുകൂ​ന​യ്ക്കു തീ​പി​ടി​ച്ച് തെ​ങ്ങ് ക​ത്തി​ന​ശി​ച്ചു
Wednesday, May 1, 2024 6:30 AM IST
മൂ​ത്തേ​ട​ത്തു​കാ​വ്: ച​വ​റു​കൂ​ന​യ്ക്ക് തീ​പി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ​മീ​പ​ത്തു നി​ന്ന തെ​ങ്ങ് ക​ത്തി​ന​ശി​ച്ചു. സ​മീ​പ​ത്തെ വാ​ഴ​ത്തോ​ട്ട​ത്തി​നും ത​രി​ശു​പാ​ട​ത്തി​നും തീ​പി​ടി​ക്കാ​തി​രു​ന്ന​ത് വ​ൻ​നാ​ശ​ന​ഷ്ടം ഒ​ഴി​വാ​ക്കി. മൂ​ത്തേ​ട​ത്തു കാ​വ് പ​യ​റാ​ട്ട് പാ​ല​ത്തി​ന്‍റെ വ​ട​ക്ക് ഭാ​ഗ​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ക​ത്തി​യ തെ​ങ്ങി​നോ​ടു ചേ​ർ​ന്ന് വൈ​ദ്യു​ത​ലൈ​ൻ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഭാ​ഗ്യ​വ​ശാ​ൽ ലൈ​നി​ലേ​ക്ക് തീ ​പ​ട​ർ​ന്നി​ല്ല. ഉ​ട​ൻ തീ​യ​ണ​ച്ച​തി​നാ​ൽ തീ​സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചി​ല്ല. പു​ക​വ​ലി​ച്ച ശേ​ഷം ആ​രോ വ​ലി​ച്ചെ​റി​ഞ്ഞ സി​ഗ​ര​റ്റ് കു​റ്റി​യി​ൽ​നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​തെ​ന്നു ക​രു​തു​ന്നു.