നാ​​ഷ​​ണ​​ല്‍ എ​​ന്‍ജി​​ഒ കോ​​ണ്‍ഫെ​​ഡ​​റേ​​ഷ​​ന്‍ ജി​​ല്ല​​യി​​ല്‍ 163 ടൂ​​വീ​​ല​​ര്‍ വി​​ത​​ര​​ണം ചെ​​യ്യും
Wednesday, May 1, 2024 6:30 AM IST
ച​​ങ്ങ​​നാ​​ശേ​​രി: നാ​​ഷ​​ണ​​ല്‍ എ​​ന്‍ജി​​ഒ കോ​​ണ്‍ഫെഡ​​റേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ 15 ഇം​​പ്ലി​​മെ​​ന്‍റിം​​ഗ് സ​​ന്ന​​ദ്ധ​​സം​​ഘ​​ട​​ന​​ക​​ള്‍ വ​​ഴി സ്ത്രീ​​ശ​​ക്തീ​​ക​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി 163 ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ള്‍ 50ശ​​ത​​മാ​​നം സ​​ബ്‌​​സി​​ഡി​​യോ​​ടു​​കൂ​​ടി വി​​ത​​ര​​ണം ചെ​​യ്യും. നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ച​​ങ്ങ​​നാ​​ശേ​​രി എ​​സ്എ​​ച്ച് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ള്‍ ഓ​​പ്പ​​ണ്‍ എ​​യ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ല്‍ പ​​ദ്ധ​​തി​​യു​​ടെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം ആ​​ര്‍ച്ച്ബി​​ഷപ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം നി​​ര്‍വ​​ഹി​​ക്കും.

ഡി​​ജി​​റ്റ​​ല്‍ ട്രാ​​ന്‍സ്‌​​ഫോ​​ര്‍മേ​​ഷ​​ന്‍റെ ഭാ​​ഗ​​മാ​​യി യു​​വ​​ജ​​ന ശ​​ക്തീ​​ക​​ര​​ണ​​ത്തി​​നാ​​യി 100 ലാ​​പ്‌​​ടോ​​പു​​ക​​ള്‍ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം പു​​തൂ​​ര്‍പ​​ള്ളി ചീ​​ഫ് ഇ​​മാം ഡോ. ​​അ​​ര്‍ഷാ​​ദ് ബാ​​ഖ​​ഫി നി​​ര്‍വ​​ഹി​​ക്കും. നാ​​ഷ​​ണ​​ല്‍ എ​​ന്‍ജി​​ഒ കോ​​ണ്‍ഫെ​​ഡ​​റേ​​ഷ​​ന്‍ നാ​​ഷ​​ണ​​ല്‍ ചെ​​യ​​ര്‍മാ​​ന്‍ കെ.​​എ​​ന്‍. ആ​​ന​​ന്ദ്കു​​മാ​​ര്‍ മു​​ഖ്യ​​സ​​ന്ദേ​​ശം ന​​ല്‍കും.

നാ​​ഷ​​ണ​​ല്‍ കോ ​​ഓ​​ര്‍ഡി​​നേ​​റ്റ​​ര്‍ അ​​ന​​ന്ദു കൃ​​ഷ്ണ​​ന്‍ പ​​ദ്ധ​​തി വി​​ശ​​ദീ​​ക​​ര​​ണം ന​​ട​​ത്തും. കോ​​ട്ട​​യം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ടി.​​എം. മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഫാ. ​​ജോ​​ണ്‍ വ​​ട​​ക്കേ​​ക്ക​​ളം, ത്രേ​​സ്യാ​​മ്മ മാ​​ത്യു, നി​​ഷ സ്‌​​നേ​​ഹ​​ക്കൂ​​ട്, സി​​സ്റ്റ​​ർ ക്രി​​സ്റ്റി എ​​സ്.​​എ​​ച്ച്, ത​​ങ്ക​​മ്മ പി.​​ജി, സി​​സ്റ്റ​​ർ ആ​​നി മ​​രി​​യ എ​​ഫ്സി​​സി, സ്മി​​ത്, പോ​​ള്‍സ​​ണ്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ തു​​ട​​ര്‍പ​​ദ്ധ​​തി​​ക​​ള്‍ യോ​​ഗ​​ത്തി​​ല്‍ വി​​വ​​രി​​ക്കു​​ന്ന​​തും നാ​​ഷ​​ണ​​ല്‍ എ​​ന്‍ജി​​ഒ കോ​​ണ്‍ഫെ​​ഡ​​റേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ന​​ട​​ത്തു​​ന്ന കേ​​ര​​ള​​ത്തി​​ലെ 46 ന​​ദി സം​​ര​​ക്ഷ​​ണ യാ​​ത്ര​​യു​​ടെ ഭാ​​ഗ​​മാ​​യു​​ള്ള വാ​​ഹ​​ന​​പ്ര​​ചാ​​ര​​ണ ജാ​​ഥ​​യും അ​​ന്നു ന​​ട​​ക്കും.