കൈ​പ്പു​ഴ സെ​ന്‍റ് തോ​മ​സ് അ​സൈ​ലം ശ​താ​ബ്ദി നി​റ​വി​ൽ
Wednesday, May 1, 2024 6:45 AM IST
കൈ​പ്പു​ഴ: കൈപ്പുഴ സെ​ന്‍റ് തോ​മ​സ് അ​സൈ​ല​ത്തി​ന്‍റെ ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കമാകും. കോ​ട്ട​യം അ​തി​രൂ​പ​ത വൈ​ദി​ക​നാ​യി​രു​ന്ന ദൈ​വ​ദാ​സ​ൻ പൂ​ത​ത്തി​ൽ തൊ​മ്മി​യ​ച്ച​നാണ് ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി 1925 മേ​യ് മൂ​ന്നി​ന് കൈ​പ്പു​ഴ​യി​ൽ സെന്‍റ് തോമസ് അസൈലത്തിന് തു​ട​ക്കമിട്ടത്.

സെ​ന്‍റ് ജോ​സ​ഫ്‌​സ് സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന അ​സൈ​ല​ത്തി​ന്‍റെ ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ൾ കോ​ട്ട​യം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ൽ സെ​ന്‍റ് ജോ​സ​ഫ് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ അ​നി​ത എ​സ്ജെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യും. തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി, നീ​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​ ഒ​ട്ട​ന​വ​ധിപ്പേർ​ക്ക് ഒരു നൂറ്റാണ്ടായി താ​മ​സ​സൗ​ക​ര്യ​വും ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും തൊ​ഴി​ൽ പ​രി​ശീ​ല​ന​ങ്ങ​ളും ന​ല്കു​ന്ന​തോ​ടൊ​പ്പം അവരുടെ സ​മ​ഗ്ര വ​ള​ർ​ച്ച​യ്ക്കു​ത​കു​ന്ന നി​ര​വ​ധി സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​പ്പാ​ക്കി​വ​രു​ന്നു. ഇ​തു​വ​ഴി നൂ​റു​ക​ണ​ക്കി​ന് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും പൊ​തു​സ​മൂ​ഹ​ത്തി​നും കൈ​ത്താ​ങ്ങാ​കാ​ൻ അ​സൈ​ല​ത്തി​നു ക​ഴി​ഞ്ഞു.

ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ പ​രി​ച​ര​ണ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ സി​സ്റ്റേ​ഴ്‌​സാ​ണ് അ​സൈ​ല​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ല്കു​ന്ന​ത്. ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും കോ​ർ​ത്തി​ണ​ക്കി ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ല്ക്കു​ന്ന വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നാ​ണ് അ​സൈ​ലം ല​ക്ഷ്യ​മി​ടു​ന്ന​ത്.