കുമരകത്ത് കോ​ഴി​ക​ൾ കൂ​ട്ട​ത്തോ​ടെ ചാ​കു​ന്നു
Wednesday, May 1, 2024 6:45 AM IST
കു​​മ​​ര​​കം: കു​​ടും​​ബം പു​​ല​​ർ​​ത്താ​​ൻ കോ​​ഴി കൃ​​ഷി ന​​ട​​ത്തി​​യ കു​​മ​​ര​​കം സ്വ​​ദേ​​ശി വി​​ത്തു​​വ​​ട്ടി​​ൽ ഫി​​ലി​​പ്പ് വി. ​​കു​​ര്യ​​ന് ന​​ഷ്ട​​മാ​​യ​​ത് 60-ൽ ​​അ​​ധി​​കം കോ​​ഴി​​ക​​ൾ.

ഉ​​യ​​ർ​​ന്ന അ​​ന്ത​​രീ​​ക്ഷ​​താ​​പ​​നി​​ല​​യാ​​ണ് കോ​​ഴി​​ക​​ൾ കൂ​​ട്ട​​ത്തോ​​ടെ ചാ​​കാ​​ൻ കാ​​ര​​ണ​​മെ‌​​ന്ന് വീ​​ട്ടു​​കാ​​ർ വി​​ശ്വ​​സി​​ക്കു​​ന്നു. അ​തേ​സ​മ​യം ആ​​ല​​പ്പു​​ഴ​​യി​​ൽ പ​​ട​​ർ​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന പ​​ക്ഷി​​പ്പ​​നി ബാ​​ധ​​യാ​​ണോ കു​​മ​​ര​​ക​​ത്ത് അ​​ഞ്ചാം വാ​​ർ​​ഡി​​ൽ കോ​​ഴി​​ക​​ൾ കൂ​​ട്ട​​മാ​​യി ച​​ത്ത​​തെ​​ന്ന​​റി​​യാ​​ൻ പ​​രി​​ശോ​​ധ​​നാ ഫ​​ലം എ​​ത്തേ​​ണ്ട​​താ​​യി​​ട്ടു​​ണ്ട്. ര​​ണ്ടു ദി​​വ​​സ​​മാ​​യി കോ​​ഴി​​ക​​ൾ കൂ​​ട്ട​​ത്തോ​​ടെ ച​​ത്തു​​വീ​​ണ് തു​​ട​​ങ്ങി​​യ​​ത് ഈ ​​ക​​ർ​​ഷ​​ക​​ന് വ​​ലി​​യ ഇ​​രു​​ട്ട​​ടി​​യാ​​യി മാ​​റി.

ത​​ന്‍റെ ര​​ണ്ട് വ​​ലി​​യ കൂ​​ടു​​ക​​ളി​​ലാ​​യി വ​​ള​​ർ​​ത്തി​​യി​​രു​​ന്ന 100 കോ​​ഴി​​ക​​ളി​​ൽ 60 ല​​ധി​​കം കോ​​ഴി​​ക​​ൾ ക​​ഴി​​ഞ്ഞ ര​​ണ്ട് ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ച​​ത്ത​ത്.

അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലെ വ​​ലി​​യ ചൂ​​ട് സ​​ഹി​​ക്കാ​​നാ​​കാ​​ത്ത​​താ​​ണ് കോ​​ഴി​​ക​​ൾ കൂ​​ട്ട​​ത്തോ​​ടെ ചാ​​കാ​​ൻ കാ​​ര​​ണ​​മെ​​ന്നാ​​ണ് ഫി​​ലി​​പ്പി​​ന്‍റെ ഭാ​​ര്യ മേ​​ഴ്സി പ​​റ​​ഞ്ഞ​​ത്. ചൂ​​ട് സ​​ഹി​​ക്കാ​​നാ​​കാ​​തെ കു​​ടി​​ക്കാ​​ൻ വെ​​ള്ളം കൊ​​ടു​​ക്കു​​ന്ന പാ​​ത്ര​​ത്തി​​ലെ വെ​​ള്ള​​ത്തി​​ൽ കോ​​ഴി​​ക​​ൾ കൂ​​ടെ കൂ​​ടെ​​ക​​യ​​റി ഇ​​രു​​ന്നി​​രു​​ന്ന​​താ​​യും വീ​​ട്ട​​മ്മ പ​​റ​​ഞ്ഞു. അ​​വ​​ശേ​​ഷി​​ക്കു​​ന്ന കോ​​ഴി​​ക​​ളും താ​​മ​​സം​​വി​​ന ചാ​​കു​​ന്ന ല​​ക്ഷ​​ണ​​ങ്ങ​​ൾ പ്ര​​ക​​ടി​​പ്പി​​ക്കു​​ന്നു​​ണ്ട്.