പെ​രു​ന്ന ബ​സ് സ്റ്റാ​ന്‍ഡി​ല്‍ മാ​ലി​ന്യ​ക്കൂ​മ്പാ​രം: യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ല്‍നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി
Thursday, May 16, 2024 7:17 AM IST
ച​ങ്ങ​നാ​ശേ​രി: പെ​രു​ന്ന ര​ണ്ടാം ന​മ്പ​ര്‍ ബ​സ് സ്റ്റാ​ന്‍ഡി​ലെ മാ​ലി​ന്യം നീ​ക്കാ​ത്ത ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ല്‍നി​ന്നു യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ഇ​റ​ങ്ങി​പ്പോ​യി. ബ​സ് സ്റ്റാ​ന്‍ഡി​ലെ മാ​ലി​ന്യ​വി​ഷ​യം വാ​ര്‍ഡ് കൗ​ണ്‍സി​ല​റും വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ണു​മാ​യ കെ.​എം. നെ​ജി​യ​യാ​ണ് കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ല്‍ ഉ​ന്ന​യി​ച്ച​ത്.

പെ​രു​ന്ന സ്റ്റാ​ന്‍ഡി​നു​ള്ളി​ലെ എ​യ​റോ​ബി​ക് ക​മ്പോ​സ്റ്റി​നു പു​റ​ത്ത് പ്ലാ​സ്റ്റി​ക് ഉ​ള്‍പ്പെ​ടെ കു​ന്നു​കൂ​ടി​യ​താ​യും ജൈ​വ​മാ​ലി​ന്യ​സം​സ്‌​ക​ര​ണം കാ​ല​ങ്ങ​ളാ​യി ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ക​ര്‍ച്ചവ്യാ​ധി ഉ​ള്‍പ്പ​ടെ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ള്‍ പ​ട​രു​ക​യാ​ണെ​ന്നും നെ​ജി​യ ആ​രോ​പി​ച്ചു.

തു​ട​ര്‍ന്ന് യോ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്ന 13 യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും കൗ​ണ്‍സി​ല്‍ യോ​ഗം ബ​ഹി​ഷ്‌​ക​രി​ച്ചി​റ​ങ്ങി​പ്പോ​യി. ന​ഗ​ര​ത്തി​ലെ മ​ഴ​ക്കാ​ല​പൂ​ര്‍വ ശു​ചീ​ക​ര​ണം സം​ബ​ന്ധി​ച്ച ച​ര്‍ച്ച​യ്ക്കാ​ണ് ഇ​ന്ന​ലെ അ​ടി​യ​ന്ത​ര കൗ​ണ്‍സി​ല്‍ യോ​ഗം ചേ​ര്‍ന്ന​ത്. ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ബീ​നാ ജോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍

പെ​രു​മാ​റ്റച്ച​ട്ട​ത്തി​ല്‍ ഇ​ള​വ് ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ന്‍ ടെ​ന്‍ഡ​ര്‍ വി​ളി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ബീ​നാ ജോ​ബി, ഉ​പാ​ധ്യ​ക്ഷ​ന്‍ മാ​ത്യൂ​സ് ജോ​ര്‍ജ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

പെ​രു​ന്ന ബ​സ് സ്റ്റാ​ന്‍ഡി​ല്‍ നി​ല​വി​ലു​ള്ള മാ​ലി​ന്യം നീ​ക്കു​ന്ന​തി​നൊ​പ്പം ഇ​വി​ട​ത്തെ മാ​ലി​ന്യ​നി​ക്ഷേ​പം ത​ട​യു​ന്ന​തി​നു ക​ര്‍ശ​ന ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ച്ചു​വ​രി​ക​യാ​ണെ​ന്നും മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

മാ​ലി​ന്യം നീ​ക്കാ​ന്‍ ന​ട​പ​ടി വേ​ണം: കോ​ണ്‍ഗ്ര​സ്

ച​ങ്ങ​നാ​ശേ​രി: ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​മി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ് ടൗ​ണ്‍ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

മ​ഴ​ക്കാ​ല​പൂ​ര്‍വ ശു​ചീ​ക​ര​ണ​ത്തി​ല്‍ കാ​ല​താ​മ​സം വ​രു​ത്തി​യ​തി​ലൂ​ടെ വ​ലി​യ പ​ക​ര്‍ച്ച​വ്യാ​ധി​ക​ള്‍ക്ക് കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ന​ഗ​ര​സ​ഭാ അ​ധി​കാ​രി​ക​ൾ ഇ​ക്കാ​ര്യ​ത്തി​ലു​ള്ള അ​ല​സ​ത ഉ​പേ​ക്ഷി​ച്ച് സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ച് സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് കോ​ണ്‍ഗ്ര​സ് ടൗ​ണ്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ തോ​മ​സ് അ​ക്ക​ര, സി​യാ​ദ് അ​ബ്ദു​റ​ഹ്‌​മാ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.