മ​ര്‍ത്ത്മ​റി​യം ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ക്‌​സ​ല​ന്‍സിന് തുടക്കമായി
Thursday, May 16, 2024 7:17 AM IST
ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ര്‍ത്ത്മ​റി​യം ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ക്‌​സ​ല​ന്‍സ് (എം​ഐ​ഇ) തു​ട​ക്ക​മാ​യി. മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി മീ​ഡി​യ സെ​ന്‍റ​റി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ വി​കാ​രി റ​വ.​ഡോ. ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ബീ​ന ജോ​ബി തൂ​മ്പു​ങ്ക​ല്‍, ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ ഫാ. ​ലി​പി​ന്‍ തു​ണ്ടു​ക​ളം, ഫാ. ​ടോ​ജോ പു​ളി​ക്ക​പ്പ​ട​വി​ല്‍, ഫാ. ​ജെ​റി​ന്‍ കാ​വ​നാ​ട്ട്, കൈ​ക്കാ​ര​ന്മാ​രാ​യ ലാ​ലി​ച്ച​ന്‍ മു​ക്കാ​ട​ന്‍, ബി​നോ പാ​റ​ക്ക​ട​വി​ല്‍, ഡോ. ​ജോ​മോ​ന്‍ കെ.​വി, ഡോ. ​റെ​ജി​മോ​ള്‍ ആ​ല​ഞ്ചേ​രി, ന​വ്യ ക​രി​യ​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് അ​ധ്യാ​പ​ക​രാ​യ രാ​ധാ​കൃ​ഷ്ണ​ന്‍, ജോ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ്ല​സ് വ​ണ്‍, പ്ല​സ് ടു ​കു​ട്ടി​ക​ള്‍ക്ക് സ​യ​ന്‍സ് വി​ഷ​യ​ങ്ങ​ളി​ല്‍ ട്യൂ​ഷ​ന്‍, മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ള്‍ക്ക് ഒ​രു​ക്കം, ഫോ​റി​ന്‍ ലാം​ഗ്വേ​ജ​സ്, സ​മ​ഗ്ര വ്യ​ക്തി​ത്വ​വി​ക​സ​ന പ​രി​ശീ​ല​നം എ​ന്നി​വ​യാ​ണ് ഇ​തു​വ​ഴി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.