ഗ​​​ജ​​​വീ​​​ര​​​ൻ പ​​​ട്ടാ​​​മ്പി​​​ക​​​ർ​​​ണ​​​ൻ ച​​​രി​​​ഞ്ഞു
Sunday, May 19, 2024 6:55 AM IST
വൈ​​​ക്കം: ത​​​ല​​​യെ​​​ടു​​​പ്പി​​​നാ​​​ൽ ആ​​​ന​​​പ്രേ​​​മി​​​ക​​​ളു​​​ടെ ഹൃ​​​ദ​​​യ​​​ത്തി​​​ലി​​​ടം നേ​​​ടി​​​യ ഗ​​​ജ​​​രാ​​​ജ​​​ൻ പ​​​ട്ടാ​​​മ്പി ക​​​ർ​​​ണ​​​ൻ ച​​​രി​​​ഞ്ഞു. ഉ​​​ത്സ​​​വ​​​പ്പ​​​റ​​​മ്പി​​​ലെ നി​​​റ​​​സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്ന പ​​​ട്ടാ​​​ന്പി സ്വ​​​ദേ​​​ശി പ്ര​​​മോ​​​ദി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള പ​​​ട്ടാ​​​മ്പി ക​​​ർ​​​ണ​​​നെ കാ​​​ലി​​​നു നീ​​​രു​​​വ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഒ​​​രു മാ​​​സം മു​​​മ്പ് വെ​​​ച്ചൂ​​​ർ ഗോ​​​വി​​​ന്ദ​​​പു​​​രം ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പം പ​​​ട്ട​​​ത്താ​​​ന​​​ത്ത് ചി​​​കി​​​ത്സ​​​യ്ക്കാ​​​യി കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. മാ​​​ർ​​​ച്ചി​​​ൽ ക്ഷേ​​​ത്ര​​​ത്തി​​​ലെ ഉ​​​ത്സ​​​വ​​​ത്തി​​​ന് എ​​​ഴു​​​ന്ന​​​ള്ള​​​ത്തി​​​നാ​​​യി പ​​​ട്ടാ​​​മ്പി ക​​​ർ​​​ണ​​​നെ​​​ത്തി​​​യി​​​രു​​​ന്നു.

അ​​​സു​​​ഖ ബാ​​​ധി​​​ത​​​നാ​​​യ​​​തോ​​​ടെ ക​​​ഴി​​​ഞ്ഞ​​​മാ​​​സം ചി​​​കി​​​ൽ​​​സ​​​യ്ക്കാ​​​യി വെ​​​ച്ചൂ​​​രി​​​ലേ​​​ക്കു വീ​​​ണ്ടു​​​മെ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. നീ​​​രു​​​വ​​​ന്ന കാ​​​ലു​​​ക​​​ളി​​​ലെ പ​​​രി​​​ക്ക് ക്ര​​​മേ​​​ണ ഗു​​​രു​​​ത​​​ര​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ഴ​​​ത്തി​​​ലു​​​ള്ള വ​​​ലി​​​യ വൃ​​​ണ​​​മാ​​​യിത്തീരു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഫോ​​​റ​​​സ്റ്റ് വ​​​കു​​​പ്പി​​​ലെ വി​​​ദ​​​ഗ്ധ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ചി​​​കി​​​ത്സ. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ച​​​രി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. 45 വ​​​യ​​​സാ​​​യി​​​രു​​​ന്നു. ഫോ​​​റ​​​സ്റ്റ് അ​​​ധി​​​കൃ​​​ത​​​രെ​​​ത്തി ഇ​​​ൻ​​​ക്വ​​​സ്റ്റ് ത​​​യാ​​​റാ​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ഒ​​​ന്ന​​​ര​​​യോ​​​ടെ മ​​​റ​​​വു ചെ​​​യ്യാ​​​നാ​​​യി കോ​​​ട​​​നാ​​​ട്ടേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​യി.