സെ​ന്‍റ് മേ​രീ​സി​ൽ ഹൈ​ടെ​ക് യൂ​റോ​ള​ജി വി​ഭാ​ഗം ആ​രം​ഭി​ച്ചു
Tuesday, April 30, 2024 11:21 PM IST
തൊ​ടു​പു​ഴ: സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി​യി​ൽ ഹൈ​ടെ​ക് യൂ​റോ​ള​ജി വി​ഭാ​ഗം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ്ര​ശ​സ്ത യൂ​റോ​ള​ജി​സ്റ്റ് ഡോ.ജെ.​ അ​ൽ​ഫോ​ൻ​സ് ജി​തി​നാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ വേ​ദ​നാ​ര​ഹി​ത​മാ​യി മൂ​ത്ര​ക്ക​ല്ല് ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ലേ​സ​ർ ചി​കി​ത്സ​യി​ലൂ​ടെ നീ​ക്കം ചെ​യ്യും.

കൂ​ടാ​തെ അ​ത്യാ​ധു​നി​ക തൂ​ലി​യം ലേ​സ​ർ ഉ​പ​യോ​ഗി​ച്ച് കൂ​റ​ഞ്ഞ കാ​ല​യ​ള​വി​ൽ പ്രോ​സ്റ്റേ​റ്റ് ഗ്ര​ന്ഥി ശ​സ്ത്ര​ക്രി​യ​യും ഇ​വി​ടെ ചെ​യ്തു​വ​രു​ന്നു. മൂ​ത്ര​ത്തി​ൽ പ​ഴു​പ്പ്, മൂ​ത്ര​നാ​ളി​യി​ലെ ചു​രു​ക്കം, പു​രു​ഷ​ൻ​മാ​രി​ലെ പ്രോ​സ്റ്റേ​റ്റ് ഗ്ര​ന്ഥി​വീ​ക്കം എ​ന്നി​വ​യ്ക്കു​ള്ള ചി​കി​ത്സ​യും ഇ​വി​ടെ​യു​ണ്ട്.

പു​രു​ഷ​ൻ​മാ​രി​ലെ വ​ന്ധ്യ​ത​യ്ക്കു കാ​ര​ണ​മാ​യ വൃ​ഷ​ണ​ത്തി​നു ചു​റ്റു​മു​ള്ള വെ​രി​ക്കോ​സി​ലു​ക​ൾ മൈ​ക്രോ​സ്ക്കോ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ഹ​രി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. ലൈം​ഗി​ക​പ്ര​ശ്ന​ങ്ങ​ൾ, ബ്ലാ​ഡ​ർ, കി​ഡ്നി ട്യൂ​മ​റു​ക​ൾ എ​ന്നി​വ​യ്ക്കു​ള്ള ചി​കി​ത്സ, യൂ​റോ​ള​ജി കാ​ൻ​സ​ർ ശ​സ്ത്ര​ക്രി​യ​ക​ൾ തു​ട​ങ്ങി​യ​വ​യും ഇ​വി​ടെ ന​ട​ത്തിവ​രു​ന്നു. മൂ​ത്രാ​ശ​യ​രോ​ഗ​ങ്ങ​ൾ നി​ർ​ണ​യി​ക്കാ​നു​ള്ള ഹൈ​ടെ​ക് യൂ​റോ ഡൈ​നാ​മി​ക്സ് ലാ​ബ് ഇ​ടു​ക്കി ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ മു​ഴു​വ​ൻ സ​മ​യ പീ​ഡി​യാ​ട്രി​ക് സ​ർ​ജ​റി വി​ഭാ​ഗം സീ​നി​യ​ർ പീ​ഡി​യാ​ട്രി​ക് സ​ർ​ജ​നാ​യ ഡോ. ​എം.​ഒ.​ പൗ​ലോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

കു​ട്ടി​ക​ളി​ലെ ഹെ​ർ​ണി​യ, വൃ​ഷ​ണം താ​ഴേ​ക്ക് ഇ​റ​ങ്ങാ​തി​രി​ക്കു​ക, ഇ​ൻ​റ്റു​സ​സെ​പ്ക്ഷ​ൻ, കു​ട​ൽ കു​രു​ങ്ങി​യ​ത് അ​ഴി​ക്കു​ക, അ​ബ്ഡോ​മി​ന​ൽ എ​മ​ർ​ജ​ൻ​സി ശ​സ്ത്ര​ക്രി​യ​ക​ൾ എ​ന്നി​വ​യും ഇ​വി​ടെ ചെ​യ്തു​വ​രു​ന്നു​ണ്ട്. ഫോ​ണ്‍. 9207745440, 04862250350.