കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജിവച്ചു
Saturday, May 11, 2024 3:08 AM IST
ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് സാ​ലി ജോ​ളി രാ​ജി വെ​ച്ചു. മു​ന്ന​ണി ധാ​ര​ണ പ്ര​കാ​രം മൂ​ന്ന​ര വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് സെ​ക്ര​ട്ട​റി അ​ജി കെ. ​തോ​മ​സി​ന് മു​മ്പാ​കെ രാ​ജി സ​മ​ർ​പ്പി​ച്ച​ത്.

എ​ൽ ഡി ​എ​ഫ് ധാ​ര​ണ പ്ര​കാ​രം സി​പി​എം മൂ​ന്ന​ര വ​ർ​ഷം, സി​പി​ഐ ഒ​ന്ന​ര​വ​ർ​ഷ​വു​മാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​ഹി​ക്കേ​ണ്ട​ത്.

എ​ൽ​ഡി​എ​ഫ് നേ​താ​വ് മാ​ത്യു ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രോ​ടൊ​പ്പം എ​ത്തി​യാ​ണ് രാ​ജി സ​മ​ർ​പ്പി​ച്ച​ത്.