ക്വി​സ് മ​ത്സ​രം ന​ട​ത്തി
Sunday, May 12, 2024 4:10 AM IST
തൊ​ടു​പു​ഴ: ഹ​രി​ത​കേ​ര​ളം മി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച നീ​ല​ക്കു​റി​ഞ്ഞി ജൈ​വ​വൈ​വി​ധ്യ പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​രം ന​ട​ത്തി. മ​ത്സ​ര​ത്തി​ൽ എ​സ്. ഗൗ​രി ക​ല്യാ​ണി - ഗ​വ. ഹൈ​സ്കൂ​ൾ അ​ടി​മാ​ലി ഒ​ന്നാം സ്ഥാ​നം നേ​ടി.

ഹൃ​ദ്യാ ബി​നോ​യി -ഗാ​ന്ധി​ജി ഗ​വ. ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ൾ ഇ​ര​ട്ട​യാ​ർ, പി.​ആ​ർ. ഐ​ഷ നൗ​ല-​വി​മ​ല ഹൈ​സ്കൂ​ൾ വി​മ​ല​ഗി​രി, എ​ൻ.​ജെ. പ്ര​ഭ​ഞ്ച് -എ​സ്എ​സ്എ​ച്ച്എ​സ് രാ​മ​ക്ക​ൽ​മേ​ട് എ​ന്നി​വ​ർ​ക്കാ​ണ് ര​ണ്ടു മു​ത​ൽ നാ​ലു​വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ൾ.

വി​ദ്യാ​കി​ര​ണം കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ. ബി​നു​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എ​ൻ. മ​ണി​ലാ​ൽ മ​ത്സ​രം ന​യി​ച്ചു. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ ഗീ​ത സാ​ബു പ്ര​സം​ഗി​ച്ചു. ജി​ല്ലാ ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ കെ.​ജെ. ബി​നു​മോ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.