മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം
Sunday, May 19, 2024 3:47 AM IST
തൊടുപുഴ ന​ഗ​ര​സ​ഭ​

തൊ​ടു​പു​ഴ:​ ന​ഗ​ര​സ​ഭ​യി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പൊ​തു ശു​ചീ​ക​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ.​ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ജി.​രാ​ജ​ശേ​ഖ​ര​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ജോ​സ​ഫ് ജോ​ണ്‍, സി.​ ജി​തേ​ഷ്, ജ​യ​ല​ക്ഷ്മി ഗോ​പ​ൻ, ക​വി​ത വേ​ണു, സെ​ക്ര​ട്ട​റി ബി​ജു​മോ​ൻ ജേ​ക്ക​ബ്, മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ന​ഗ​ര​സ​ഭ നോ​ഡ​ൽ ഓ​ഫീ​സ​ർ ബി​ജോ മാ​ത്യു, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​മ ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് ലോ​റി സ്റ്റാ​ൻ​ഡ് പ​രി​സ​രം, പ​ഴ​യ കെഎസ്ആ​ർ​ടി​സി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി.

കാ​ഞ്ഞാ​ർ- പു​ള്ളി​ക്കാ​നം പാ​ത​

മൂ​ല​മ​റ്റം: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​മാ​യ കൂ​വ​പ്പ​ള്ളി​യി​ൽനി​ന്ന് തു​ട​ങ്ങി പു​ള്ളി​ക്കാ​നം വ​രെ​യു​ള്ള 10 കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന വാ​ഗ​മ​ണ്‍, കു​മ​ളി, കു​ട്ടി​ക്കാ​നം, തേ​ക്ക​ടി തു​ട​ങ്ങി​യ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള സം​സ്ഥാ​ന പാ​ത​യാ​ണ് വൃ​ത്തി​യാ​ക്കി​യ​ത്.

വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഉ​പേ​ക്ഷി​ച്ച കു​പ്പി​ക​ൾ, പാ​റ​ക​ളി​ൽ എ​റി​ഞ്ഞു​ട​ച്ച കു​പ്പി​ച്ചി​ല്ലു​ക​ൾ, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ സം​ഭ​രി​ച്ചു. ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച മ​റ​ച്ചി​രു​ന്ന റോ​ഡി​നി​രു​വ​ശ​വും വ​ള​ർ​ന്നുനി​ന്ന കാ​ടു​ക​ൾ വെ​ട്ടി നീ​ക്കി ന​ട​ത്തി​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നൂ​റുക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

വാ​ർ​ഡ് മെം​ബ​ർ​മാ​ർ, തൊ​ഴി​ലു​റ​പ്പ്, കു​ടും​ബ​ശ്രീ, ആ​രോ​ഗ്യ വ​കു​പ്പ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ലാ​യി​രു​ന്നു ശു​ചീ​ക​ര​ണം. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ബി ജോ​മോ​ൻ, ബ്ലോ​ക്ക് മെം​ബ​ർ സ്നേ​ഹ​ൻ ര​വി, മെം​ബ​ർ​മാ​രാ​യ ഓ​മ​ന ജോ​ണ്‍​സ​ൻ, എ​ലി​സ​ബ​ത്ത് ജോ​ണ്‍​സ​ൻ, ഷീ​ജ സു​രേ​ഷ്, പി.​എ.​ വേ​ലു​ക്കു​ട്ട​ൻ, ഗ്രാ​മ തൊ​ഴി​ലു​റ​പ്പ് ഓ​വ​ർ​സി​യ​ർ ജ​യ​കൃ​ഷ്ണ​ൻ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പൂ​പ്പാ​റ​യി​ൽ ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​​ം

രാ​ജ​കു​മാ​രി: ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പൂ​പ്പാ​റ​യി​ൽ ഡെ​ങ്കി​പ്പ​നി വ്യാ​പ​ക​മാ​യി. ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെത്തു​ട​ർ​ന്ന് 20ല​ധി​കം പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്.

ശാ​ന്ത​ൻ​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വാ​ർ​ഡു​ക​ളി​ൽ രോ​ഗ​നി​ർ​ണയ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പാ​ലം പൂ​പ്പാ​റ എ​സ്റ്റേ​റ്റ് പൂ​പ്പാ​റ മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന 11,12 വാ​ർ​ഡു​ക​ളി​ൽ ആ​ണ് വ്യാ​പ​ക​മാ​യി പ​നി പ​ട​ർ​ന്നി​രി​ക്കു​ന്ന​ത്.

കൊ​തു​ക് നി​വാ​ര​ണ​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കി. ര​ണ്ടു വാ​ർ​ഡു​ക​ളി​ൽ ജ​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്തി​​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. രോ​ഗ​നി​ർ​ണ​യ​ങ്ങ​ൾ ന​ട​ത്തു​ക​യും മ​ഴ​ക്കാ​ല രോ​ഗ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

ഡെ​ങ്കി​പ്പ​നി പ​ട​രാ​തി​രി​ക്കു​ന്ന​തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ ഇ​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ, ഡ്രൈ ​ഡേ, ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ബോ​ധ​വത്്ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ന​ട​ത്തും.

ഡെ​ങ്കി​പ്പ​നി ദി​നാ​ച​ര​ണം

ഇ​ടു​ക്കി: ദേ​ശീ​യ ഡെ​ങ്കി​പ്പ​നി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വ​ണ്ടി​പ്പെ​രി​യാ​ർ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്നു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ​യും വ​ണ്ടി​പ്പെ​രി​യാ​ർ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വെ​ങ്കി​ട​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് മീ​ഡി​യ ഓ​ഫീ​സ​ർ ത​ങ്ക​ച്ച​ൻ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെക്ടർ കെ.​എം. ​ജാ​സ്മി​ൻ, ഡെ​പ്യൂ​ട്ടി ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് മീ​ഡി​യ ഓ​ഫീ​സ​ർ വി.​ആ​ർ. ​ഷൈ​ലാ​ഭാ​യി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ടി.​ആ​ന്‍റ​ണി, എ​സ്.​ അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.