ആ​റുമാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി
Wednesday, May 22, 2024 4:02 AM IST
പാ​മ്പാ​ടും​പാ​റ: പാ​മ്പാ​ടും​പാ​റ​യി​ല്‍ ആ​റുമാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തെ​ക്കേ കു​രി​ശു​മ​ല പ​ളി​യാം​കു​ടി കാ​ര്‍​ത്തി​ക് - അ​നി​ത ദ​മ്പ​തി​ക​ളു​ടെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളാ​യ അ​തി​ഥി ആ​ണ് മ​രി​ച്ച​ത്. ഇ​ര​ട്ട​ക​ളി​ല്‍ മ​റ്റേ​യാ​ള്‍ ആ​ണ്‍​കു​ഞ്ഞാ​ണ്.

സം​ഭ​വം സം​ബ​ന്ധി​ച്ച് അ​നി​ത പ​റ​യു​ന്ന​തി​ങ്ങ​നെ: ഇ​ന്ന​ലെ രാ​വി​ലെ ര​ണ്ട് കു​ട്ടി​ക​ള്‍​ക്കും പാ​ല്‍ ന​ല്‍​കി ഉ​റ​ക്കാ​ന്‍ കി​ട​ത്തി​യി​രു​ന്നു. ഉ​റ​ക്കം ക​ഴി​ഞ്ഞ് ഏ​ഴ​ര​യോ​ടെ ഇ​വ​ര്‍ ഉ​ണ​ര്‍​ന്നു. എ​ന്നാ​ല്‍ പെ​ട്ടെ​ന്ന് അ​തി​ഥി ക​ര​യു​ക​യും പി​ന്നീ​ട് ശ​ബ്ദ​മി​ല്ലാ​തെ​യാ​കു​ക​യും തു​ട​ര്‍​ന്ന് ച​ല​നം കു​റ​യു​ക​യും ചെ​യ്തു.

ഇ​തോ​ടെ അ​നി​ത അ​മ്മ ഈ​ശ്വ​രി​യെ ഫോ​ണി​ല്‍ വി​ളി​ക്കു​ക​യും ഇ​രു​വ​രും ചേ​ര്‍​ന്ന് കു​ഞ്ഞി​നെ പാ​മ്പാ​ടും​പാ​റ പ്രൈ​മ​റി ഹെ​ല്‍​ത്ത് സെ​​ന്‍റ​റി​ല്‍ എ​ത്തി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍, ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ക​മ്പം​മെ​ട്ട് എ​സ്​ഐ എ​സ്. അ​ശോ​ക​ന്‍, എഎ​സ്ഐ ബി​ന്ദു, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ശ്രീ​ക​ല എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി.

മൃ​ത​ദേ​ഹം ഇ​ന്നു പോ​ലീ​സ് ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. കു​ട്ടി​യു​ടെ പി​താ​വ് കാ​ര്‍​ത്തി​ക് ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.