ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്
Wednesday, May 22, 2024 4:02 AM IST
ചെറു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ല​വി​ലു​ള്ള മെ​ഡി​ക്ക​ൽ സീ​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം കാ​ണി​ക്കാ​ൻ ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് ന​ൽ​കി. ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളി​ലും ശ​സ്ത്ര​ക്രി​യ​ക​ളി​ലും കു​റ​വ് ക​ണ്ടെ​ത്തി​യ​തി​നെത്തു​ട​ർ​ന്നാ​ണ് മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ൽ കാ​ര​ണം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്.
അ​ധ്യാ​പ​ക​രു​ടെ കു​റ​വ്, ആ​ശു​പ​ത്രി​യി​ലെ കി​ട​ക്ക​ക​ളു​ടെ കു​റ​വ്, പ​ഠ​നാ​വ​ശ്യ​ത്തി​നു​ള്ള മൃ​ത​ശ​രീ​ര​ങ്ങ​ളു​ടെ ല​ഭ്യ​തക്കു​റ​വ്, ഹി​സ്റ്റോ പ​തോ​ള​ജി, സൈ​റ്റോ പ​തോ​ള​ജി, ക​ൾ​ച്ച​റ​ൽ സെ​ൻ​സി​റ്റി​വി​റ്റി എ​ന്നി​വ​യു​ടെ അ​പ​ര്യാ​പ്ത​ത,

എ​ക്സ്-​റേ, അ​ൾ​ട്രാ സൗ​ണ്ട്, സിടി, എംആ​ർഐ സ്കാ​നിം​ഗ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വ്, മേ​ജ​ർ ശ​സ്ത്ര​ക്രി​യ​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ള്ള കു​റ​വ്, നേ​ത്ര​രോ​ഗ - ഇ​എ​ൻടി ​ശ​സ്ത്ര​ക്രി​യ​ക​ളു​ടെ കു​റ​വ്, അ​സ്ഥി വി​ഭാ​ഗം ശ​സ്ത്ര​ക്രി​യ​ക​ളു​ടെ കു​റ​വ്, സ്ത്രീ​ജ​ന്യ രോ​ഗ ചി​കി​ത്സ, പ്ര​സ​വ ചി​കി​ത്സ ഇ​വ​യു​ടെ കു​റ​വ്, ശി​ശു ജ​ന​ന​ത്തി​ലു​ള്ള കു​റ​വ് തു​ട​ങ്ങി​യ​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് നോ​ട്ടീ​സ​യ​ച്ച​ത്.

മെ​ഡി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ റ​ഗു​ലേ​ഷ​ൻ ആ​ക്‌ട‌് പ്ര​കാ​രം ഒ​രു കോ​ടി രൂ​പ വ​രെ പി​ഴ ചു​മ​ത്താ​വു​ന്ന കു​റ്റ​മാ​ണി​തെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ക​ത്ത് കി​ട്ടി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പത്തിന് ​ന​ട​ക്കു​ന്ന ഓ​ൺ ലൈ​ൻ മീ​റ്റി​ംഗി​ൽ പ​ങ്കെ​ടു​ക്കു​വാ​നും ക​ത്തി​ൽ നി​ർ​ദേ​ശ​മു​ണ്ട്.

മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ മ​തി​യാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ മെ​ഡി​ക്ക​ൽ സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു വ​രു​ത്തു​മെ​ന്നും നോ​ട്ടീ​സി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്.