അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ൾ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യി​ൽ
Wednesday, May 22, 2024 4:13 AM IST
നെടുങ്ക​ണ്ടം: അ​തി​ർ​ത്തിഗ്രാ​മ​ങ്ങ​ൾ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യി​ൽ. കേ​ര​ളാ - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന അ​ഞ്ചോ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. പാ​മ്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തി​ൽ ഡെ​ങ്കി​ക്കൊ​പ്പം മ​ലേ​റി​യ​യും മ​ന്തും സ്ഥി​രീ​ക​രി​ച്ചു.

ജി​ല്ല​യു​ടെ അ​തി​ർ​ത്തിഗ്രാ​മ​ങ്ങ​ളി​ലാ​ണ് ആ​ശ​ങ്ക ഉ​യ​ർ​ത്തി പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നുപി​ടി​ക്കു​ന്ന​ത്. ശാ​ന്ത​ൻ​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഒ​രാ​ൾ​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. 15 പേ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​താ​യി സം​ശ​യി​ക്കു​ന്നു.

ഉ​ടുന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു​പേ​രി​ൽ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ​യും എ​ട്ടു​പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പാ​മ്പാ​ടും​പാ​റ​യി​ൽ ആ​റു​പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ 12 പേ​ർ രോ​ഗ​ബാ​ധി​ത​രാ​ണോ എ​ന്ന സം​ശ​യ​ത്തി​ലാ​ണ്. ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നു ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഇ​വി​ടെ​യും ആ​റു പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ൽ 11 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി ഉ​ണ്ടോ എ​ന്ന് സം​ശ​യം നി​ല​നി​ൽ​ക്കു​ന്നു. ഇ​തോ​ടൊ​പ്പംത​ന്നെ പാ​മ്പാ​ടും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മ​ന്തും മ​ലേ​റി​യ​യും സ്ഥി​രീ​ക​രി​ച്ചു. നാ​ലു​പേ​ർ​ക്കാ​ണ് മ​ലേ​റി​യ സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​ൽ ഒ​രാ​ൾ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​ര​ണ​പ്പെ​ട്ട​യാ​ൾ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​ണ്. മ​ന്ത് സ്ഥി​രീ​ക​രി​ച്ച​തും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യി​ലാ​ണ്. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ കൂ​ടു​ത​ലാ​യും പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ൽ കി​ട​യി​ലാ​ണ്.