തൊടുപുഴ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കെപിഎസ്ടിഎയുടെ നേതൃത്വത്തിൽ ആചരിച്ചു. സംസ്ഥാന സെക്രട്ടറി പി.എം. നാസർ ഉദ്ഘാടനം ചെയ്തു.
തൊടുപുഴ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ബിജു ഐസക് അധ്യക്ഷത വഹിച്ചു.
ബിജോയ് മാത്യു, സുനിൽ ടി. തോമസ്, ജോസഫ് മാത്യു, ഷിന്റോ ജോർജ്, ജീസ് എം. അലക്സ്, ജിബിൻ ജോസഫ്, ഡയസ് സെബാസ്റ്റ്യൻ, ദീപു ജോസ്, വി.ആർ. രതീഷ്, എൻ. രശ്മി എന്നിവർ പ്രസംഗിച്ചു.
തൊടുപുഴ: ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ അനുസ്മരണം സംഘടിപ്പിച്ചു. കെപിസിസി ജനറൽ ജനറൽ സെക്രട്ടറി എസ.് അശോകൻ അനുസ്മരണ പ്രഭാഷണം നടത്തി.
ബ്ലോക്ക് കോണ്ഗ്രസ് ആക്ടിംഗ് പ്രസിഡന്റ് ഷിബിലി സാഹിബ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം എം.കെ. പുരുഷോത്തമൻ, എൻ.ഐ. ബെന്നി, ടി.ജെ. പീറ്റർ, ജാഫർഖാൻ മുഹമ്മദ്, ജോണ് നെടിയപാല, ബോസ് തളിയൻചിറ, സി.എസ്. മഹേഷ്, റോബിൻ മൈലാടി, എസ്. ഷാജഹാൻ, പി.എ. ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.