മ​ദ്യ​പി​ച്ച് ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​ർ പി​ടി​യി​ൽ
Thursday, May 23, 2024 3:53 AM IST
തൊ​ടു​പു​ഴ: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച ബ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. വെ​ള്ളി​യാ​മ​റ്റം കൂ​വ​ക്ക​ണ്ടം സ്വ​ദേ​ശി ജി​തീ​ഷ് വി​ൽ​സ​ണെ​യാ​ണ് തൊ​ടു​പു​ഴ ട്രാ​ഫി​ക് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ വെ​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ജി​തീ​ഷ് ഓ​ടി​ച്ചി​രു​ന്ന പൂ​മാ​ല -തൊ​ടു​പു​ഴ -മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ലോ​ടു​ന്ന മ​രി​യ ബ​സ് തൊ​ടു​പു​ഴ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വ​കു​പ്പു​ത​ല നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് ട്രാ​ഫി​ക് പോ​ലീ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ജി​തീ​ഷി​നെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

ട്രാ​ഫി​ക് എ​സ്ഐ​മാ​രാ​യ കെ.​ടി.​അ​ജ​യ​കു​മാ​ർ, സാ​ബു സാ​മു​വ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.